ETV Bharat / sports

'കളിച്ചിട്ടുള്ളതിൽ ഏറ്റവും മികച്ച ബാറ്റര്‍; ഏതു തന്ത്രത്തിനും മറു തന്ത്രം കണ്ടെത്തുന്നയാള്‍'; സച്ചിനെക്കുറിച്ച് റിക്കി പോണ്ടിങ്

സച്ചിന്‍ ടെണ്ടുല്‍ക്കറുമായി താരതമ്യം ചെയ്യുന്നതിനായി വിരാട് കോലി തന്‍റെ അന്താരാഷ്‌ട്ര കരിയര്‍ അവസാനിക്കും വരെ കാത്തിരിക്കുമെന്ന് റിക്കി പോണ്ടിങ്.

Ricky Ponting On Sachin Tendulkar  Ricky Ponting  Sachin Tendulkar  Virat Kohli  സച്ചിന്‍ ടെണ്ടുല്‍ക്കര്‍  റിക്കി പോണ്ടിങ്  വിരാട് കോലി  സച്ചിന്‍ ജന്മദിനം  sachin tendulkar birthday
സച്ചിനെക്കുറിച്ച് റിക്കി പോണ്ടിങ്
author img

By

Published : Apr 24, 2023, 6:09 PM IST

ദുബായ്‌: താൻ ഇതുവരെ കളിച്ചിട്ടുള്ളതിൽ വച്ച് സാങ്കേതികമായി ഏറ്റവും മികച്ച ബാറ്റര്‍ സച്ചിൻ ടെണ്ടുൽക്കറാണെന്ന് ഓസ്‌ട്രേലിയയുടെ മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്‌. ബോളര്‍മാര്‍ ഏതു തരത്തിലുള്ള പന്തുകള്‍ എറിഞ്ഞാലും അതു നേരിടാന്‍ എല്ലായ്‌പ്പോഴും സച്ചിന് വഴി കണ്ടെത്താറുണ്ടെന്നും പോണ്ടിങ് പറഞ്ഞു. ഐസിസി റിവ്യൂവിലാണ് പോണ്ടിങ്ങിന്‍റെ വാക്കുകള്‍.

"എല്ലാവരും വ്യത്യസ്‌തരാണ്, എല്ലാവരും വ്യത്യസ്‌തമായ രീതിയിലുമാണ് കളിക്കുന്നത്. കളിക്കാരെ റാങ്ക് ചെയ്യുകയും വിലയിരുത്തുകയും ചെയ്യുന്നത് ബുദ്ധിമുട്ടാണ്. പക്ഷേ തീർച്ചയായും ഞാൻ കളിച്ച തലമുറയിലെ, ഒപ്പം കളിച്ചവരിലും അല്ലെങ്കില്‍ എതിരെ കളിച്ചവരിലും വച്ച് കണ്ടിട്ടുള്ളതിൽ സാങ്കേതികമായി ഏറ്റവും മികച്ച ബാറ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു.

ഒരു ബോളിങ് ഗ്രൂപ്പെന്ന നിലയിൽ ഞങ്ങൾ കൊണ്ടുവന്ന പ്ലാൻ എന്തുതന്നെയായാലും, ഇന്ത്യയിലായാലും ഓസ്‌ട്രേലിയയിലായാലും അതിനെ ചെറുക്കാനുള്ള വഴി അദ്ദേഹം കണ്ടെത്തും", സച്ചിന്‍റെ 50-ാം ജന്മദിനത്തോടനുബന്ധിച്ച് ഐസിസി റിവ്യൂവിൽ പോണ്ടിങ്‌ പറഞ്ഞു.

വിരാട് കോലി-സച്ചിന്‍ ടെണ്ടുല്‍ക്കര്‍ താരതമ്യത്തിന് പോണ്ടിങ് തയ്യാറായില്ല. ഇരുവരും തമ്മിലുള്ള ന്യായമായ താരതമ്യത്തിനായി വിരാട് തന്‍റെ അന്താരാഷ്‌ട്ര കരിയര്‍ അവസാനിക്കും വരെ കാത്തിരിക്കുമെന്നാണ് ഓസീസിന്‍റെ മുന്‍ നായകന്‍ പറഞ്ഞത്. ഇരുവരും വ്യത്യസ്‌ത സയമങ്ങളിലാണ് കളിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ കാലത്തെ കൂടി താരതമ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്.

"സച്ചിന്‍റെ കരിയറിന്‍റെ അവസാനത്തില്‍ വിരാടും കുറച്ച് ഒപ്പം കളിച്ചിട്ടുണ്ടെന്ന കാര്യം എനിക്കറിയാം. എന്നാൽ ഇപ്പോൾ ക്രിക്കറ്റ് ഏറെ മാറിയിട്ടുണ്ട്. ഒതൊരല്‍പ്പം വ്യത്യസ്‌തമായ ഗെയിമാണ്.

നിയമങ്ങള്‍ മാറി. ഉദാഹരണത്തിന്, 50 ഓവർ ക്രിക്കറ്റിൽ പവര്‍പ്ലേ സമയത്ത് സർക്കിളിന് പുറത്ത് കുറച്ച് ഫീൽഡർമാരെയെ അനുവദിക്കു. കൂടാതെ രണ്ട് ന്യൂബോളുകള്‍ ഉപയോഗിക്കുന്നു. ഇത് മുമ്പത്തേക്കാൾ ബാറ്റിങ്‌ വളരെ എളുപ്പമാക്കുന്നതാണ്.

ബാറ്റര്‍മാരുടെ പ്രകടനം മെച്ചപ്പെട്ടുവെന്നതിൽ സംശയമില്ല. പക്ഷെ ഫീൽഡ് നിയന്ത്രണങ്ങളും ന്യൂബോളുകളും അതിന്‍റെ ഒരു വലിയ ഭാഗമാണ്", പോണ്ടിങ് പറഞ്ഞു.

സച്ചിന്‍റെ കാലത്ത് റിവേഴ്‌സ് സ്വിങ് ലഭിക്കുന്ന പഴയ പന്ത് നേരിടുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നുവെന്നും പോണ്ടിങ്‌ ചൂണ്ടിക്കാട്ടി. "സച്ചിൻ ഏകദിനം കളിക്കുന്ന കാലത്ത്, ഇന്നിങ്‌സിലെ അവസാനത്തെ പന്ത് ബാറ്റര്‍മാര്‍ക്ക് കാണാൻ തന്നെ വളരെ ബുദ്ധിമുട്ടായിരുന്നു.

മൃദുവായ പന്തില്‍ ബോളര്‍മാര്‍ക്ക് എളുപ്പത്തില്‍ റിവേഴ്‌സ് സ്വിങ് ലഭിക്കും. അതിനെ നേരിടുകയെന്നത് ഏറെ പ്രയാസമാണ്. എന്നാല്‍ അധുനിക 50- ഓവർ മത്സരങ്ങളില്‍ ഇതു നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല", ഓസീസ് മുന്‍ നായകന്‍ പറഞ്ഞു നിര്‍ത്തി.

ഇന്ത്യയ്‌ക്കായി 1989 നവംബറില്‍ അരങ്ങേറ്റം നടത്തിയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ക്രിക്കറ്റിലെ ഒട്ടുമിക്ക റെക്കോഡുകളും പേരിലാക്കിയാണ് 24 വര്‍ഷങ്ങള്‍ നീണ്ട കരിയര്‍ അവസാനിപ്പിച്ചത്. ഇന്ത്യക്കായി കളിച്ച 664 മത്സരങ്ങളില്‍ നിന്നും 34,357 റണ്‍സാണ് താരം അടിച്ച് കൂട്ടിയത്. 100 സെഞ്ച്വറികളുടെ അകമ്പടിയോടെയാണ് താരത്തിന്‍റെ പ്രകടനം.

ALSO READ: "സ്വയം വിശ്വസിക്കുക, വിനയാന്വിതരായി തുടരുക"; രാജസ്ഥാന്‍ താരങ്ങളോട് ക്യാപ്റ്റന്‍ സഞ്‌ജു സാംസണ്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.