ടി20 ലോകകപ്പിലേക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും സഞ്ജു സാംസണെ ഒഴിവാക്കിയതില്‍ മലയാളി ക്രിക്കറ്റ് ആരാധകര്‍ ബിസിസിഐയ്‌ക്കെതിരായി പ്രതിഷേധം സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായി തിരുവനന്തപുരത്ത് നടക്കുന്ന മത്സരത്തിലാണ് പ്രതിഷേധത്തിന് പദ്ധതിയിടുന്നതെന്നാണ് സൂചന. സെപ്‌റ്റംബര്‍ 28നാണ് മത്സരം.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായി ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനാണ് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം വേദിയാകുന്നത്. മത്സരം വീക്ഷിക്കാന്‍ ആരാധകര്‍ മലയാളി താരം സഞ്ജു സാംസണിന്‍റെ ചിത്രമുള്ള ടീ ഷര്‍ട്ടും, താരത്തെ പിന്തുണയ്‌ക്കുന്ന പ്ലക്കാര്‍ഡുകളും ഉള്‍പ്പടെ ഗ്രൗണ്ടിലെത്തുമെന്നാണ് സൂചന. ആരാധക പ്രതിഷേധത്തെ കുറിച്ചുള്ള വിവരം വാര്‍ത്ത ഏജന്‍സിയായ ഐഎഎന്‍എസ് ആണ് പുറത്ത് വിട്ടത്. അതേ സമയം മത്സരത്തിന്‍റ ടിക്കറ്റ് വില്‍പന സെപ്‌റ്റംബര്‍ 19 ന് ആരംഭിക്കും.
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും സഞ്ജു സാംസണെ പരിഗണിക്കാത്തതിനെതിരെ സമൂഹമാധ്യങ്ങളിലും വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ വർഷം ടി20 ക്രിക്കറ്റിൽ ഏറ്റവും മികച്ച ശരാശരിയും സ്‌ട്രൈക്ക് റേറ്റുമുള്ള സഞ്ജുവിനെ പുറത്തിരുത്തിയത് വലിയ ആരാധക രോഷത്തിന് കാരണമാവുകയും ചെയ്‌തു. സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരാണ് സഞ്‌ജുവിനെ പിന്തുണച്ച് രംഗത്തെത്തിയത്.
Also read: ടി20 ലോകകപ്പ് | സഞ്ജുവിനെ എന്തിന് പുറത്തിരുത്തി ? ; കാരണം ഇതാണ്