ബെംഗളൂരു: അഞ്ച് തവണ ഐപിഎല്‍ കിരീടം ഉയര്‍ത്തിയ മുംബൈ ഇന്ത്യന്‍സ് 2023 സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുകയാണ്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആതിഥേയരായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് ആദ്യ അങ്കത്തില്‍ രോഹിത് ശര്‍മ്മയുടെ എതിരാളികള്‍. കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനക്കാരായി മടങ്ങിയ മുംബൈ ഇക്കുറി പുത്തന്‍ പ്രതീക്ഷകളുമായാണ് ഐപിഎല്ലിനെത്തിയിരിക്കുന്നത്.
ഐപിഎല്ലിലെ ആദ്യത്തെ മത്സരം മുംബൈ ജയം നേടിയിട്ട് വര്‍ഷങ്ങളായി. 2012ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ആയിരുന്നു മുംബൈ അവസാനമായി സീസണിലെ ആദ്യ മത്സരം ജയിച്ചത്. പിന്നീടിങ്ങോട്ടുള്ള വര്‍ഷങ്ങളില്‍ ഐപിഎല്ലിലെ ആദ്യ മത്സരം വിജയിക്കാന്‍ മുംബൈക്കായിട്ടില്ല.
2013-ല്‍ റോയല്‍ ചലഞ്ചേഴ്‌സിനോട് തോറ്റ് കൊണ്ടാണ് മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലിലെ ആദ്യ മത്സരം തോല്‍ക്കുന്ന പതിവ് തുടങ്ങിയത്. അന്ന് റിക്കി പോണ്ടിങ്ങ് ആയിരുന്നു ടീമിന്‍റെ നായകന്‍. വിരാട് കോലി നായകനായ ആര്‍സിബിക്കെതിരെ അന്ന് ചിന്നസ്വാമിയില്‍ രണ്ട് റണ്‍സിനാണ് മുംബൈ തോറ്റത്.
തൊട്ടടുത്ത വര്‍ഷം, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആയിരുന്നു മുന്‍ വര്‍ഷത്തെ ചാമ്പ്യന്മാരായ മുംബൈയുടെ ആദ്യ മത്സരത്തിലെ എതിരാളികള്‍. ഈഡന്‍ ഗാര്‍ഡനില്‍ നടന്ന ഈ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്ത 163 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ പോരാട്ടം 122 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
2015ലും കൊല്‍ക്കത്തയോടെയാണ് മുംബൈ തോല്‍വി വഴങ്ങിയത്. തൊട്ടടുത്ത വര്‍ഷത്തില്‍ ധോണി നായകനായ റൈസിങ് പൂനെ സൂപ്പര്‍ ജയന്‍റ്‌സ് ആദ്യ മത്സരത്തില്‍ മുംബൈയെ തോല്‍പ്പിച്ചു. അന്ന് 9 വിക്കറ്റിനായിരുന്നു പൂനെ ജയം സ്വന്തമാക്കിയത്.
2017ലും റൈസിങ് പൂനെ സൂപ്പര്‍ ജയന്‍റ്‌സാണ് ആദ്യ മത്സരത്തില്‍ മുംബൈയെ വീഴ്‌ത്തിയത്. 2018, 2020 വര്‍ഷങ്ങളില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സിനെ ആദ്യ മത്സരത്തില്‍ തോല്‍പ്പിച്ചു. 2021ല്‍ ആര്‍സിബിയും 2019, 2022 വര്‍ഷങ്ങളില്‍ ഡല്‍ഹിയുമായിരുന്നു മുംബൈക്കെതിരെ ജയം നേടിയത്.
ആദ്യം കിതയ്‌ക്കുമെങ്കിലും പിന്നീട് കുതിക്കുന്നതാണ് രോഹിത് ശര്‍മ്മയുടെ മുംബൈ ഇന്ത്യന്‍സിന്‍റെ ചരിത്രം. പത്ത് വര്‍ഷത്തിനിപ്പുറം ചിന്നസ്വാമിയില്‍ ബാംഗ്ലൂരിനെ ആദ്യ മത്സരത്തില്‍ നേരിടാന്‍ ഇറങ്ങുമ്പോള്‍ തോറ്റ് തുടങ്ങുമെന്ന പതിവ് മുംബൈ തെറ്റിക്കുമോയെന്ന ആകാംക്ഷയിലാണ് ആരാധകര്‍.
മുംബൈ ഇന്ത്യന്‍സ് സ്‌ക്വാഡ്: രോഹിത് ശർമ (ക്യാപ്‌റ്റന്‍), സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ഡെവാൾഡ് ബ്രെവിസ്, കാമറൂൺ ഗ്രീൻ, ജോഫ്ര ആർച്ചർ, ടിം ഡേവിഡ്, ജേ റിച്ചാർഡ്‌സൺ, തിലക് വർമ്മ, ജേസൺ ബെഹ്‌റൻഡോർഫ്, പിയൂഷ് ചൗള, രമൺ ദീപ് സിസങ്, അർജുൻ ടെണ്ടുൽക്കർ, കുമാർ കാർത്തികേയ, വിഷ്‌ണു വിനോദ്, ട്രിസ്റ്റൻ സ്റ്റബ്‌സ്, ആകാശ് മധ്വാൾ, ഡുവാൻ ജാൻസെൻ, ഹൃത്വിക് ഷോക്കീൻ, ഷംസ് മുലാനി, രാഘവ് ഗോയൽ, നേഹൽ വാധേര, അർഷാദ് ഖാൻ, സന്ദീപ് വാര്യര്‍.
More Read: IPL 2023 | ബാംഗ്ലൂരും മുംബൈയും നേര്‍ക്കുനേര്‍; ചിന്നസ്വാമിയില്‍ ഇന്ന് തീപാറും പോരാട്ടം