മുംബൈ: റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ മുംബൈ ഇന്ത്യൻസിന് 172 റൺസിന്‍റെ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ബാംഗ്ലൂർ ഏഴ് വിക്കറ്റ് നഷ്ടടത്തില്‍ 171 റൺസെടുത്തു. ഡിവില്ലിയേഴ്സിന്‍റെയും മോയിൻ അലിയുടെയും അർധ സെഞ്ച്വറികളുടെ മികവിലാണ് റോയല്‍ ചലഞ്ചേഴ്സ് മികച്ച സ്കോറിലേക്ക് എത്തിയത്.
-
Innings Break!
— IndianPremierLeague (@IPL) April 15, 2019 " class="align-text-top noRightClick twitterSection" data="
Three wickets in the final over for Malinga as the @RCBTweets post a total of 171/7 on board.#MIvRCB pic.twitter.com/M6yrebWwL0
">Innings Break!
— IndianPremierLeague (@IPL) April 15, 2019
Three wickets in the final over for Malinga as the @RCBTweets post a total of 171/7 on board.#MIvRCB pic.twitter.com/M6yrebWwL0Innings Break!
— IndianPremierLeague (@IPL) April 15, 2019
Three wickets in the final over for Malinga as the @RCBTweets post a total of 171/7 on board.#MIvRCB pic.twitter.com/M6yrebWwL0
ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിന് പ്രതീക്ഷയ്ക്കൊത്ത തുടക്കമല്ല ലഭിച്ചത്. ഇന്നിംഗ്സിന്‍റെ രണ്ടാം ഓവറില്‍ തന്നെ നായകൻ വിരാട് കോലിയുടെ (എട്ട്) വിക്കറ്റ് ബാംഗ്ലൂരിന് നഷ്ടമായി. 49 റൺസെടുക്കവെ പാർഥിവ് പട്ടേലിന്‍റെ വിക്കറ്റും ആർ സി ബിക്ക് നഷ്ടമായി. പിന്നീട് മൂന്നാം വിക്കറ്റില്‍ ഒത്തുചേർന്ന ഡിവില്ലിയേഴ്സ് - മോയിൻ അലി കൂട്ടുക്കെട്ടാണ് ബാംഗ്ലൂരിനെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത്. ഡിവില്ലിയേഴ്സ് 51 പന്തില്‍ ആറ് ഫോറും നാല് സിക്സുമടക്കം 75 റൺസെടുത്ത് പുറത്തായപ്പോൾ മോയിൻ അലി 32 പന്തില്‍ ഒരു ഫോറും അഞ്ച് സിക്സുമടക്കം 50 റൺസ് നേടിയാണ് പുറത്തായത്. പിന്നീട് വന്ന മാർക്കസ് സ്റ്റോയിനിസ് (പൂജ്യം), അക്ഷദീപ് സിംഗ് (രണ്ട്), പവൻ നെഗി ( പൂജ്യം) എന്നിവർക്ക് രണ്ടക്കം കടക്കാനായില്ല. മലിംഗയെറിഞ്ഞ അവസാന ഓവറില്‍ ബാംഗ്ലൂരിന്‍റെ മൂന്ന് വിക്കറ്റുകളാണ് വീണത്. ഐപിഎല്‍ ചരിത്രത്തില്‍ 200 സിക്സുകൾ അടിക്കുന്ന രണ്ടാമത്തെ താരമെന്ന റെക്കോഡ് ഡിവില്ലിയേഴ്സിന് സ്വന്തമായി.
മുംബൈക്ക് വേണ്ടി ലസിത് മലിംഗ നാല് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ജേസൺ ബെഹൻഡ്രോഫ്, ഹാർദ്ദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റുകൾ വീതം സ്വന്തമാക്കി. പരിക്കേറ്റ അല്‍സാരി ജോസഫിന് പകരമായാണ് മലിംഗ ടീമിലെത്തിയത്.