പോര്‍ട്ട് എലിസബത്ത്: ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ടി20 നാളെ (India vs South Africa 2nd T20 Preview). പോര്‍ട്ട് എലിസബത്തിലെ സെന്‍റ് ജോര്‍ജ് പാര്‍ക്കിലാണ് കളി നടക്കുക. ഡെര്‍ബനില്‍ നടക്കേണ്ടിയിരുന്ന ആദ്യ ടി20 മഴയെത്തുടര്‍ന്ന് ടോസ് പോലും ഇടാതെ ഉപേക്ഷിക്കേണ്ടി വന്നിരുന്നു.
ഇതോടെ നാളെ നിശ്ചയിച്ചിരിക്കുന്ന രണ്ടാം ടി20യില്‍ മഴ മറി നില്‍ക്കുമോയെന്ന് ഉറ്റുനോക്കുന്ന ആരാധകര്‍ക്ക് നിരാശപകരുന്ന റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. അക്യുവെതർ റിപ്പോര്‍ട്ട് അനുസരിച്ച് പ്രദേശത്ത് നാളെ മഴയ്‌ക്ക് പെയ്യാം. പ്രാദേശിക സമയം വൈകിട്ട് നാലിനാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം ആരംഭിക്കുക. ഉച്ചകഴിഞ്ഞ് മഴയ്ക്ക് 63 ശതമാനമാണ് സാധ്യതയുള്ളത്. എന്നാല്‍ വൈകീട്ട് അഞ്ചോടെ മഴ പെയ്യാനുള്ള സാധ്യത എട്ട് ശതമാനത്തിലേക്ക് താഴുന്നത് ആരാധകര്‍ക്ക് ആശ്വാസിക്കാനുള്ള വകയാണ്. (IND vs SA 2nd T20I Weather Report).
സൂര്യകുമാര്‍ യാദവിന് (Suryakumar Yadav) കീഴില്‍ യുവനിരയാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ ഇറങ്ങുന്നത്. ഓസ്‌ട്രേലിയയ്‌ക്ക് എതിരെ അടുത്തിടെ അവസാനിച്ച പരമ്പര സ്വന്തമാക്കിയാണ് സൂര്യയും പിള്ളേരും പ്രോട്ടീസിനെതിരെ എത്തിയിരിക്കുന്നത്. ഓസീസിനെതിരെ അഞ്ച് മത്സര പരമ്പ 4-1നായിരുന്നു ആതിഥേയരായ ഇന്ത്യ നേടിയത്.
ഏകദിന ലോകകപ്പിന്‍റെ ഇടവേള കഴിഞ്ഞ് ശുഭ്‌മാന്‍ ഗില്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ, എന്നിവര്‍ ടി20 ടീമിലേക്ക് തിരിച്ചെത്തിയതോടെ പ്ലേയിങ് ഇലവന്‍ തിരഞ്ഞെടുപ്പ് മാനേജ്‌മെന്‍റിനെ സംബന്ധിച്ച് തലവേദനയാണ്. ഓപ്പണര്‍ സ്ഥാനത്തേക്ക് ഗില്ലെത്തുമ്പോള്‍ ആരാവും പുറത്താവുകയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ഓസ്‌ട്രേലിയയ്‌ക്ക് എതിരെ റുതുരാജ് ഗെയ്‌ക്‌വാദ്- യശസ്വി ജയ്‌സ്വാള്‍ സഖ്യമായിരുന്നു ഇന്ത്യയുടെ ഓപ്പണര്‍മാര്‍. പരമ്പരയില്‍ മിന്നും പ്രകടനമായിരുന്നു ഇരുവരും നടത്തിയത്. യശസ്വി സ്‌ഫോടനാത്മക തുടക്കം നല്‍കുമ്പോള്‍ റുതുരാജാവട്ടെ സെഞ്ചുറി പ്രകടനം ഉള്‍പ്പെടെ നടത്തി റണ്ണടിച്ച് കൂട്ടിയിരുന്നു. ഇതോടെ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ സഖ്യം പിരിക്കുമോയെന്ന് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ALSO READ: പ്രോട്ടീസിനെ പിടിച്ചാല്‍ രോഹിതിന് ഇതിഹാസ നായകനാകാം... ഇർഫാൻ പറയുന്നു
ദക്ഷിണാഫ്രിക്ക ടി20 സ്‌ക്വാഡ്: എയ്‌ഡൻ മാർക്രം Aiden Markram (ക്യാപ്റ്റൻ), ഒട്ട്‌നിയൽ ബാർട്ട്‌മാൻ, മാത്യു ബ്രീറ്റ്‌സ്‌കെ, നാൻഡ്രെ ബർഗർ, റീസ ഹെൻഡ്‌റിക്‌സ്, മാർക്കോ ജാൻസെൻ (ഒന്നും രണ്ടും ടി20 മാത്രം), ഹെൻറിച്ച് ക്ലാസൻ, ജെറാൾഡ് കോറ്റ്‌സി (ഒന്നും രണ്ടും ടി20 മാത്രം), ഡോനോവൻ ഫെരേര, കേശവ് മഹാരാജ്, ഡേവിഡ് മില്ലർ, ആൻഡിലെ ഫെഹ്‌ലുക്‌വായോ, തബ്രൈസ് ഷംസി, ട്രൈസ്റ്റൻ സ്റ്റബ്‌സ്, ലിസാർഡ് വില്യംസ്, ബ്യൂറാൻ ഹെൻഡ്രിക്‌സ് (South Africa T20I Squad against India).
ഇന്ത്യ ടി20 സ്‌ക്വാഡ്: യശസ്വി ജയ്‌സ്വാൾ, ശുഭ്‌മാൻ ഗിൽ, റുതുരാജ് ഗെയ്‌ക്‌വാദ്, തിലക് വർമ, റിങ്കു സിങ്, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ , ജിതേഷ് ശർമ്മ , രവീന്ദ്ര ജഡേജ , വാഷിംഗ്‌ടൺ സുന്ദർ, സൂര്യകുമാർ യാദവ് (ക്യാപ്റ്റന്‍), രവി ബിഷ്‌ണോയ്, കുൽദീപ് യാദവ്, അർഷ്‌ദീപ് സിങ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ദീപക് ചാഹർ (India T20I Squad against South Africa).