ഇന്‍ഡോര്‍: അഫ്‌ഗാനിസ്ഥാനെതിരായ ടി20 പരമ്പര സ്വന്തമാക്കാന്‍ ടീം ഇന്ത്യ നാളെ ഇറങ്ങും. ഇന്‍ഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ വൈകീട്ട് ഏഴ് മുതല്‍ക്കാണ് കളി ആരംഭിക്കുക. മൊഹാലിയില്‍ നടന്ന ആദ്യ ടി20യില്‍ ഇന്ത്യ വിജയിച്ചിരുന്നു.
ഇതോടെ നാളെ ഇന്‍ഡോറില്‍ കളി പിടിച്ചാല്‍ മൂന്ന് ടി20കളടങ്ങിയ പരമ്പരയില്‍ ഒരു മത്സരം ബാക്കി നില്‍ക്കെ തന്നെ ഇന്ത്യയ്‌ക്ക് പരമ്പര സ്വന്തമാക്കാം. (India vs Afghanistan 2nd T20I Preview). ആദ്യ ടി20 കളിക്കാതിരുന്ന വിരാട് കോലി (Virat Kohli) തിരികെ എത്തുന്നതോടെ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ മാറ്റമുറപ്പാണ്. തിലക് വര്‍മയാവും കോലിയ്‌ക്ക് വഴിയൊരുക്കുക. 2022-ലെ ടി20 ലോകകപ്പിന് ശേഷം ഇതാദ്യമായാണ് കോലി ഇന്ത്യയ്‌ക്കായി ഫോര്‍മാറ്റില്‍ ഇറങ്ങുന്നത്.
പരിശീലനത്തിനിടെ നേരിയ പരിക്കേറ്റതിനെ തുടര്‍ന്ന് യശസ്വി ജയ്‌സ്വാളിന് ആദ്യ ടി20യില്‍ കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. പരിക്ക് മാറി യശസ്വി മടങ്ങിയെത്തുകയാണെങ്കില്‍ ആദ്യ ടി20യില്‍ രോഹിത്തിനൊപ്പം ഓപ്പണറായ ശുഭ്‌മാന്‍ ഗില്ലിന് പുറത്തിരിക്കേണ്ടി വന്നേക്കും. വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മ തുടരാനാണ് സാധ്യത.
ഇതോടെ സഞ്‌ജു സാംസണും അവസരത്തിനായി കാത്തിരിക്കേണ്ടി വരും. ബോളിങ് യൂണിറ്റില്‍ മാറ്റത്തിന് സാധ്യതയില്ല. അര്‍ഷ്‌ദീപ് സിങ്ങും മുകേഷ് കുമാറും പേസ് യൂണിറ്റിന്‍റെ ചുമതല വഹിക്കുമ്പോള്‍ വാഷിങ്‌ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ് എന്നിവരാവും സ്‌പിന്‍ കൈകാര്യം ചെയ്യുക. ആറാം ബോളറായി ശിവം ദുബെയേയും രോഹിത്തിന് ഉപയോഗിക്കാം.
ഇന്ത്യയുടെ സാധ്യത പ്ലേയിങ് ഇലവന്‍: രോഹിത് ശർമ (ക്യാപ്റ്റന്‍), ശുഭ്‌മാൻ ഗിൽ/യശസ്വി ജയ്‌സ്വാൾ, വിരാട് കോലി, ശിവം ദുബെ, ജിതേഷ് ശർമ (വിക്കറ്റ്), റിങ്കു സിങ്, അക്‌സർ പട്ടേൽ, വാഷിങ്‌ടണ്‍ സുന്ദർ, രവി ബിഷ്‌ണോയ്, അർഷ്‌ദീപ് സിങ്, മുകേഷ് കുമാർ. (India probable playing XI against Afghanistan).
മത്സരം ലൈവായി കാണാന്‍: ഇന്ത്യ- അഫ്‌ഗാനിസ്ഥാന്‍ രണ്ടാം ടി20 ടെലിവിഷനില്‍ സ്‌പോര്‍ട്‌സ് 18 നെറ്റ്‌വര്‍ക്കിലാണ് തത്സമ സംപ്രേഷണം ചെയ്യുന്നത്. ഓണ്‍ലൈനായി ജിയോ സിനിമ ആപ്പിലും വെബ്‌സൈറ്റിലും കളി കാണാം... (Where to watch Ind vs Afg T20I).
ALSO READ: ധോണിയല്ലാതെ മറ്റാര്, കളിമികവിന് പിന്നിലെ രഹസ്യം പറഞ്ഞ് ശിവം ദുബെ...
അതേസമയം ആറ് വിക്കറ്റിനായിരുന്നു മൊഹാലിയില്‍ നീലപ്പട വിജയം നേടിയത്. ആദ്യം ബാറ്റ് ചെയ്‌ത അഫ്‌ഗാനിസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ നേടിയ 158 റണ്‍സിന് മറുപടിക്ക് ഇറങ്ങിയ ഇന്ത്യ 17.3 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 159 റണ്‍സെടുത്തായിരുന്നു വിജയം ഉറപ്പിച്ചത്.
ശിവം ദുബെയായിരുന്നു ഇന്ത്യയുടെ വിജയ ശില്‍പി. 40 പന്തില്‍ അഞ്ച് ബൗണ്ടറികളും രണ്ട് സിക്‌സുകളും ഉള്‍പ്പെടെ 60 റണ്‍സ് നേടിയ താരം രണ്ട് ഓവറില്‍ ഒമ്പത് റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റും വീഴ്‌ത്തിയിരുന്നു.
ALSO READ: രോഹിത്തിനെ ഗില്‍ വിശ്വസിക്കണമായിരുന്നു ; റണ്ണൗട്ടില്‍ പ്രതികരിച്ച് പാര്‍ഥിവ് പട്ടേല്‍