ന്യൂഡല്‍ഹി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഡല്‍ഹി ടെസ്റ്റിന്‍റെ ആവേശം മുറുകുകയാണ്. ഇതിനിടെ കളിക്കളത്തിന് പുറത്തുള്ള ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുകയാണ്. പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനൊപ്പം താരം എന്തോ കാര്യമായ ചര്‍ച്ച നടത്തുന്നതിനിടെ ഭക്ഷണം തയ്യാറാണെന്ന് അറിയിക്കാനെത്തിയ ആളോടുള്ള താരത്തിന്‍റെ പ്രതികരണമാണ് വൈറലാവുന്നത്.
ഇരു കൈകളും കൂട്ടി അടിച്ച ശേഷം താന്‍ വരാം എന്ന് കോലി അയാളോട് പറയുന്നതായാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. ഇതിന് ശേഷവും താരം ചര്‍ച്ച തുടരുമ്പോള്‍ ഒരു ചിരിയോടെയാണ് ദ്രാവിഡ് കൂടെ ഇരിക്കുന്നത്. സത്യൻ അന്തിക്കാട് ചിത്രം നാടോടിക്കാറ്റിലെ ഒരു രംഗവുമായി ഇതിന് സാമ്യമുണ്ടെന്നാണ് ചിലരുടെ കണ്ടെത്തല്‍.
തിലകന്‍ അവതരിപ്പിച്ച അനന്തൻ നമ്പ്യാർ കൂട്ടാളികളോട് കൂലങ്കുഷമായ ചര്‍ച്ച നടത്തുമ്പോള്‍ കുഞ്ഞിരാമന്‍ എന്ന കഥാപാത്രം ചായയുമായെത്തുന്ന സന്ദര്‍ഭമാണ് ആളുകള്‍ ഇതോട് ചേര്‍ത്തുവയ്‌ക്കുന്നത്. ഇതിനെ അടിസ്ഥാനമാക്കി നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
-
Chole bhature 🤝 pic.twitter.com/dc9aIIuBvM
— nirmitjatana (@nirmit_jatana) February 18, 2023 " class="align-text-top noRightClick twitterSection" data="
">Chole bhature 🤝 pic.twitter.com/dc9aIIuBvM
— nirmitjatana (@nirmit_jatana) February 18, 2023Chole bhature 🤝 pic.twitter.com/dc9aIIuBvM
— nirmitjatana (@nirmit_jatana) February 18, 2023
അതേസമയം മത്സരത്തിന്‍റെ ഒന്നാം ഇന്നിങ്‌സിലെ താരത്തിന്‍റെ പുറത്താവല്‍ വിവാദമായിരുന്നു. ഓസീസിന്‍റെ അരങ്ങേറ്റക്കാരൻ മാത്യു കുഹ്‌നെമാന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് താരം ഔട്ടാവുന്നത്. കുഹ്‌നെമാനെ ഫ്രണ്ട് ഫൂട്ടില്‍ പ്രതിരോധിച്ച കോലിയുടെ ബാറ്റിലും പാഡിലുമായാണ് പന്തിടിച്ചത്.
ഓസീസ് താരങ്ങള്‍ എല്‍ബിഡബ്ല്യു അപ്പീല്‍ ചെയ്‌തതോടെ അമ്പയറായ നിതിന്‍ മേനോന്‍ ഔട്ട് വിധിച്ചു. പന്ത് ബാറ്റില്‍ കൊണ്ടുവെന്ന് ഉറപ്പുണ്ടായിരുന്ന വിരാട് കോലി ആത്മവിശ്വാസത്തോടെ തന്നെ റിവ്യൂ എടുത്തു. റീപ്ലേയില്‍ പന്ത് പാഡിലും ബാറ്റിലും കൊള്ളുന്നതായി കാണാമായിരുന്നുവെങ്കിലും ആദ്യം എവിടെയാണ് തട്ടിയതെന്ന് വ്യക്തമായിരുന്നില്ല.
എന്നാല്‍ മൂന്നാം അമ്പയർ ഓൺ-ഫീൽഡ് അമ്പയറുടെ തീരുമാനം ശരിവയ്‌ക്കുകയായിരുന്നു. തുടര്‍ന്ന് ഏറെ നിരാശയോടെയായിരുന്നു കോലി കളം വിട്ടത്. തുടര്‍ന്ന് ഡ്രസിങ് റൂമിൽ തിരിച്ചെത്തിയ ശേഷവും ടീമംഗങ്ങള്‍ക്കൊപ്പം റീപ്ലേ കണ്ട താരം അതൃപ്‌തി പ്രകടിപ്പിക്കുന്നത് കാണാമായിരുന്നു. ഇതിന് ശേഷമാണ് വീഡിയോയിലുള്ള സംഭവം അരങ്ങേറുന്നത്.
ALSO READ: ആശാനെ മറികടന്ന് ശിഷ്യന്‍; ടെസ്റ്റ് സിക്‌സുകളില്‍ റെക്കോഡിട്ട് ബെന്‍ സ്റ്റോക്‌സ്