ETV Bharat / sports

രോഹിത്തിനെ വേണം, ഹാര്‍ദിക് ക്യാപ്റ്റനെന്ന് ആരു പറഞ്ഞു; ടി20 ലോകകപ്പ് പോസ്റ്ററില്‍ വിവാദം - ഹാര്‍ദിക് പാണ്ഡ്യ

Fans get Angry As Hardik Pandya On T20 World Cup 2024 Poster: ടി20 ലോകകപ്പ് പോസ്റ്ററില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍റെ സ്ഥാനത്ത് ഹാര്‍ദിക് പാണ്ഡ്യയെ ഉള്‍പ്പെടുത്തി ഔദ്യോഗിക ബ്രോഡ്‌കാസ്റ്റര്‍മാര്‍ പുറത്തിറക്കിയ പോസ്റ്ററിനെതിരെ ആരാധകര്‍.

Rohit Sharma  T20 World Cup 2024 Poster  ഹാര്‍ദിക് പാണ്ഡ്യ  ടി20 ലോകകപ്പ് 2024
Fans get Angry As Hardik Pandya On T20 World Cup 2024 Poster
author img

By ETV Bharat Kerala Team

Published : Jan 6, 2024, 4:03 PM IST

മുംബൈ: വീണ്ടുമൊരു ഐസിസി ട്രോഫിക്കായുള്ള ഏറെ നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ മുന്നിലുള്ള അടുത്ത അവസരമാണ് ടി20 ലോകകപ്പ്. 2013-ലെ ചാമ്പ്യന്‍സ് ട്രോഫിയ്‌ക്ക് ശേഷം മറ്റൊരു ഐസിസി കിരീടം നേടാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിട്ടില്ല. ജൂണില്‍ അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായാണ് ടി20 ലോകകപ്പ് അരങ്ങേറുന്നത്.

ഇതിന്‍റെ ഷെഡ്യൂള്‍ കഴിഞ്ഞ ദിവസം ഐസിസി പുറത്ത് വിട്ടിരുന്നു. ജൂണ്‍ ഒന്ന് മുതല്‍ക്ക് 29 വരെ അരങ്ങേറുന്ന ടൂര്‍ണമെന്‍റില്‍ 20 ടീമുകളാണ് മാറ്റുരയ്‌ക്കുന്നത്. ആകെ ടീമുകളെ അഞ്ച് ടീമുകള്‍ വീതമുള്ള നാല് ഗ്രൂപ്പുകളാക്കി തിരിച്ചാണ് പ്രാഥമിക ഘട്ടം നടക്കുക. ഗ്രൂപ്പില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ സൂപ്പര്‍ എട്ടിലേക്ക് മുന്നേറും.

  • We want Rohit Sharma's photo

    — Sankott (@Iamsankot) January 5, 2024 " class="align-text-top noRightClick twitterSection" data=" ">

ഗ്രൂപ്പ് എയിലാണ് ഇന്ത്യ കളിക്കാന്‍ ഇറങ്ങുക. പാകിസ്ഥാന്‍, കാനഡ, അയര്‍ലന്‍ഡ്, അമേരിക്ക എന്നീ ടീമുകളാണ് നീലപ്പടയ്‌ക്ക് എതിരാളികള്‍. ജൂണ്‍ അഞ്ചിന് അയര്‍ലന്‍ഡിനെതിരെയാണ് ഇന്ത്യ ആദ്യ മത്സരം കളിക്കുന്നത്. ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഇന്ത്യ-പാക് പോരാട്ടം ജൂണ്‍ ഒമ്പതിനാണ് അരങ്ങേറുക.

ഇപ്പോഴിതാ ഈ മത്സരവുമായി ബന്ധപ്പെട്ട പോസ്റ്ററിനെ ചൊല്ലി ടൂര്‍ണമെന്‍റിന്‍റെ ഔദ്യോഗിക ബ്രോഡ്‌കാസ്റ്റര്‍മാരായ സ്റ്റാര്‍ സ്‌പോര്‍ട്‌സിനെതിരെ തിരിഞ്ഞിരിക്കുകയാണ് ഒരു കൂട്ടം ആരാധകര്‍ (Fans get Angry On T20 World Cup 2024 Poster). പോസ്റ്ററില്‍ പാകിസ്ഥാന്‍ നായകന്‍ ഷഹീന്‍ ഷാ അഫ്രീദിയ്‌ക്കൊപ്പം ഇന്ത്യന്‍ നായകന്‍റെ സ്ഥാനത്ത് ഹാര്‍ദിക് പാണ്ഡ്യയെ ഉള്‍പ്പെടുത്തിയതാണ് ഇക്കൂട്ടരെ ചൊടിപ്പിച്ചിരിക്കുന്നത്. ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലും രോഹിത് ശര്‍മയാണ് ഇന്ത്യയുടെ നായകന്‍.

  • Why Hardik Pandya in the poster ? How do you know that he will be the captain??

    — Lalatendu Rout (@Littu85) January 5, 2024 " class="align-text-top noRightClick twitterSection" data=" ">

എന്നാല്‍ 2022-ലെ ടി20 ലോകകപ്പിന് ശേഷം 36-കാരന്‍ ഫോര്‍മാറ്റില്‍ ഇന്ത്യയ്‌ക്കായി കളിച്ചിട്ടില്ല. താരത്തിന്‍റെ അഭാവത്തില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് നീലപ്പടയെ നയിക്കുന്നത്. ടി20 ലോകകപ്പില്‍ ഹാര്‍ദിക് ക്യാപ്റ്റനായി തുടരുന്നത് സംബന്ധിച്ച് ഇതേവരെ ഒരു ഔദ്യോഗിക പ്രതികരണവുമുണ്ടായിട്ടില്ല. എന്നാല്‍ ഫോര്‍മാറ്റിലേക്ക് രോഹിത് തിരിച്ചെത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തെത്തുകയും ചെയ്‌തിരുന്നു.

ALSO READ: ടി20 ലോകകപ്പില്‍ രോഹിത്തും കോലിയും വേണം; കാരണമിതെന്ന് ഇര്‍ഫാന്‍ പഠാന്‍

ഇതിനിടെയാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് തങ്ങളുടെ പോസ്റ്ററില്‍ ഹാര്‍ദിക്കിനെ ചേര്‍ത്തിരിക്കുന്നത്. പോസ്റ്ററില്‍ തങ്ങള്‍ക്ക് രോഹിത്തിനെയാണ് കാണേണ്ടതെന്നാണ് ആരാധകര്‍ പറയുന്നത്. ഹാര്‍ദിക് ക്യാപ്റ്റനാവുമെന്ന് ആരാണ് പറഞ്ഞതെന്നും ഇക്കൂട്ടര്‍ ചോദ്യമുയര്‍ത്തുന്നുണ്ട്. ടി20 ലോകകപ്പില്‍ ഇന്ത്യയുടെ മത്സരക്രമം പുറത്തുവിട്ട പോസ്റ്ററിലും ഹാര്‍ദിക് പാണ്ഡ്യയുടെ ചിത്രമാണ് പോസ്റ്ററില്‍ നല്‍കിയിരിക്കുന്നത്.

അതേസമയം ജനുവരി 11-ന് അഫ്‌ഗാനിസ്ഥാനെതിരെ ആരംഭിക്കുന്ന ടി20 പരമ്പരയിലൂടെ രോഹിത്തും വിരാട് കോലിയും ഫോര്‍മാറ്റിലേക്ക് തിരികെ എത്തുമെന്നാണ് വിവരം. ടി20 ഫോര്‍മാറ്റില്‍ കളിക്കാന്‍ തയ്യാറാണെന്ന് ഇരുവരും ബിസിസിഐ അറിയിച്ചിരുന്നു. മൂന്ന് മത്സര പരമ്പരയാണ് അഫ്‌ഗാനിസ്ഥാനെതിരെ ഇന്ത്യ കളിക്കുന്നത്. ജനുവരി 11-ന് മൊഹാലിയിലാണ് ആദ്യ ടി20. തുടര്‍ന്ന് 14-ന് ഇന്‍ഡോറിലും 17-ന് ചെന്നൈയിലുമാണ് മറ്റു മത്സരങ്ങള്‍ (India vs Afghanistan T20Is).

ALSO READ: ഏറ്റവും മോശം ഏഷ്യന്‍ ടീം; പാകിസ്ഥാനെ എടുത്തിട്ട് കുടഞ്ഞ് ആദം ഗില്‍ക്രിസ്റ്റ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.