ETV Bharat / sports

ഭുവനേശ്വര്‍ എന്തുകൊണ്ട് 'മാൻ ഓഫ് ദി സീരീസ്' ആയില്ല; ചോദ്യവുമായി മെെക്കള്‍ വോണ്‍

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയുടെ താരമായി തെരഞ്ഞെടുത്തത് ഇംഗ്ലീഷ് ഓപ്പണര്‍ ജോണി ബെയർ‌സ്റ്റോയെയാണ്.

Michael Vaughan  Bhuvneshwar Kumar  team India  india vs england  jonny bairstow  ഭുവനേശ്വര്‍ കുമാര്‍  മെെക്കള്‍ വോണ്‍  ജോണി ബെയർ‌സ്റ്റോ  'മാൻ ഓഫ് ദി സീരീസ്'
ഭുവനേശ്വര്‍ കുമാര്‍ എന്തുകൊണ്ട് 'മാൻ ഓഫ് ദി സീരീസ്' ആയില്ല; ചോദ്യവുമായി മെെക്കള്‍ വോണ്‍
author img

By

Published : Mar 29, 2021, 4:00 PM IST

പൂനെ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ പേസര്‍ ഭുവനേശ്വർ കുമാറിനെ 'മാൻ ഓഫ് ദി സീരീസ്' ആയി തെരഞ്ഞെടുക്കാത്തത് ചോദ്യം ചെയ്ത് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കള്‍ വോൺ. എന്തുകൊണ്ടാണ് താരത്തെ പുരസ്കാരത്തിന് പരിഗണിക്കാതിരുന്നതെന്ന് ട്വീറ്റ് ചെയ്തു കൊണ്ടായിരുന്നു മെെക്കള്‍ വോണ്‍ രംഗത്തെത്തിയത്.

'എന്തുകൊണ്ട് ഭുവനേശ്വർ കുമാര്‍ 'മാൻ ഓഫ് ദി സീരീസ്' ആയില്ല.' ഭുവിയെ ടാഗ് ചെയ്തുകൊണ്ട് വോണ്‍ ട്വീറ്റ് ചെയ്തു. അതേസമയം മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയുടെ താരമായി തെരഞ്ഞെടുത്തത് ഇംഗ്ലീഷ് ഓപ്പണര്‍ ജോണി ബെയർ‌സ്റ്റോയെയാണ്.രണ്ടാം മത്സരത്തിലെ 124 റണ്‍സ് ഉള്‍പ്പെടെ പരമ്പരയിലാകെ 219 റണ്‍സ് ബെയർ‌സ്റ്റോ നേടിയിരുന്നു.

പരമ്പരയിൽ ആറ് വിക്കറ്റുകൾ സ്വന്തമാക്കാന്‍ ഭുവനേശ്വറിനായിരുന്നു. ഇതില്‍ മൂന്ന് വിക്കറ്റുകള്‍ നേടിയത് നിര്‍ണായകമായ മൂന്നാം മത്സരത്തിലാണ്. പരിക്കിനെ തുടര്‍ന്ന് ഏറെ കാലം ടീമില്‍ നിന്നും പുറത്തായ താരത്തിന്‍റെ ഗംഭീര തിരിച്ചു വരവുകൂടിയായിരുന്നു ഇന്ത്യ ഇംഗ്ലണ്ട് പരമ്പരയിലേത്. ഏപ്രില്‍ ഒമ്പതിന് ആരംഭിക്കുന്ന ഐപിഎല്ലില്‍ സണ്‍റെെസേഴ്സ് ഹെെദരാബാദിനായാവും ഭുവനേശ്വര്‍ കളിക്കുക. അതേസമയം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.