ETV Bharat / sports

കടുവകൾക്ക് ഇനി ടെസ്റ്റ് പരീക്ഷ; ജയം തുടരാൻ ഇന്ത്യ - ഇൻഡോർ ടെസ്റ്റ്

രാവിലെ 9.30നാണ് മത്സരം തുടങ്ങുന്നത്. പൊതുവെ ബാറ്റ്സ്‌മാന്‍മാരെ പിന്തുണക്കുന്ന പിച്ചാണ് ഇന്‍ഡോറിലേത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് പരിഗണിക്കുന്നതിനാല്‍ ബംഗ്ലാദേശിനെതിരെ ജയം തുടർന്ന് അപരാജിത കുതിപ്പ് തുടരാനാകുമെന്ന പ്രതീക്ഷയിലാണ് കോലിയും കൂട്ടരും.

കടുവകൾക്ക് ഇനി ടെസ്റ്റ് പരീക്ഷ; ജയം തുടരാൻ ഇന്ത്യ
author img

By

Published : Nov 13, 2019, 10:03 AM IST

ഇൻഡോർ: രണ്ട് മത്സരങ്ങളുള്ള ഇന്ത്യ - ബംഗ്ലാദേശ് ടെസ്‌റ്റ് പരമ്പരക്ക് നാളെ തുടക്കമാകും. ഇന്‍ഡോറിലെ ഹോല്‍ക്കർ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ രാവിലെ 9.30നാണ് മത്സരം തുടങ്ങുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് പരിഗണിക്കുന്നതിനാല്‍ ബംഗ്ലാദേശിനെതിരെ ജയം തുടർന്ന് അപരാജിത കുതിപ്പ് തുടരാനാകുമെന്ന പ്രതീക്ഷയിലാണ് കോലിയും കൂട്ടരും. ബംഗ്ലാദേശിനെതിരെ ഇതിന് മുമ്പ് നടന്ന നാല് ടെസ്‌റ്റ് മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ ഇന്ത്യ ജയിച്ചപ്പോൾ ഒരെണ്ണം സമനിലയില്‍ പിരിഞ്ഞിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ സമ്പൂർണ ടെസ്റ്റ് വിജയത്തിന്‍റെ പശ്ചാത്തലത്തില്‍ ടീമില്‍ അഴിച്ചു പണികൾക്ക് സാധ്യതയില്ല. രോഹിത് ശർമ്മ, മായങ്ക് അഗർവാൾ, വിരാട് കോലി, അജിങ്ക്യ റഹാനെ, ഹനുമ വിഹാരി എന്നിവർ മികച്ച ഫോമിലാണ്. ബൗളിങ് നിരയില്‍ മുഹമ്മദ് ഷമി, ഇശാന്ത് ശർമ്മ, ഉമേഷ് യാദവ്, അശിൻ, ജഡേജ എന്നിവർ ലോകത്തെ ഏറ്റവും മികച്ച നിലവാരത്തിലാണ് ഇപ്പോൾ പന്തെറിയുന്നത്. എന്നാല്‍ ഷാകിബ് അല്‍ ഹസൻ, തമിം ഇക്‌ബാല്‍ എന്നിവരില്ലാതെ എത്തുന്ന ബംഗ്ലാദേശിന് അനുഭവ പരിചയമുള്ളവരുടെ അഭാവമുണ്ട്. പുതിയ നായകനും താരങ്ങളുമായി എത്തുന്ന ബംഗ്ലാദേശിന് ഇന്ത്യയിലെ സമ്മർദം അതിജീവിക്കാനായാല്‍ പ്രതീക്ഷയ്ക്ക് വകയുണ്ട്. മോമിനുൾ ഹഖിനും ടീമിനും ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പര കടുത്ത പരീക്ഷണമാകും.

പൊതുവെ ബാറ്റ്സ്‌മാന്‍മാരെ പിന്തുണക്കുന്ന പിച്ചാണ് ഇന്‍ഡോറിലേത്. 2016-ല്‍ കോലിയുടെ നേതൃത്വത്തില്‍ ഇന്‍ഡോറില്‍ ന്യൂസിലാന്‍റിനെതിരേ നടന്ന ടെസ്‌റ്റ് മത്സരം ഇന്ത്യ 321 റണ്‍സിന് വിജയിച്ചിരുന്നു. ഹോല്‍ക്കര്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലെ പിച്ച് പേസര്‍മാരെയും സ്പിന്നര്‍മാരെയും ബാറ്റ്‌സ്മാന്‍മാരെയും ഒരുപോലെ തുണയ്ക്കുമെന്നാണ് പ്രതീക്ഷ. ഏതാനും ദിവസങ്ങളായി അന്തരീക്ഷം മൂടിക്കെട്ടി നില്‍ക്കുന്നതുകൊണ്ട് ഇന്‍ഡോറിലെ ഗ്രൗണ്ട് ഒന്നടങ്കം മൂടിവെച്ചിരിക്കുകയാണ് മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍. രണ്ടു ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയില്‍ രണ്ടാമത്തെ മത്സരത്തിന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് വേദിയാകും. ഈമാസം 22 തുടങ്ങുന്ന മത്സരം ഇന്ത്യയുടെ ആദ്യ പിങ്ക് ബോള്‍ ടെസ്റ്റായിരിക്കും.

Intro:Body:

കടുവകൾക്ക് ഇനി ടെസ്റ്റ് പരീക്ഷ; ജയം തുടരാൻ ഇന്ത്യ

ഇൻഡോർ: രണ്ട് മത്സരങ്ങളുള്ള ഇന്ത്യ - ബംഗ്ലാദേശ് ടെസ്‌റ്റ് പരമ്പരക്ക് നാളെ തുടക്കമാകും. ഇന്‍ഡോറിലെ ഹോല്‍ക്കർ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ രാവിലെ 9.30നാണ് മത്സരം തുടങ്ങുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് പരിഗണിക്കുന്നതിനാല്‍ ബംഗ്ലാദേശിനെതിരെ ജയം തുടർന്ന് അപരാജിത കുതിപ്പ് തുടരാനാകുമെന്ന പ്രതീക്ഷയിലാണ് കോലിയും കൂട്ടരും. ബംഗ്ലാദേശിനെതിരെ ഇതിന് മുമ്പ് നടന്ന നാല് ടെസ്‌റ്റ് മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ ഇന്ത്യ ജയിച്ചപ്പോൾ ഒരെണ്ണം സമനിലയില്‍ പിരിഞ്ഞിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ സമ്പൂർണ ടെസ്റ്റ് വിജയത്തിന്‍റെ പശ്ചാത്തലത്തില്‍ ടീമില്‍ അഴിച്ചു പണികൾക്ക് സാധ്യതയില്ല. രോഹിത് ശർമ്മ, മായങ്ക് അഗർവാൾ, വിരാട് കോലി, അജിങ്ക്യ റഹാനെ, ഹനുമ വിഹാരി എന്നിവർ മികച്ച ഫോമിലാണ്. ബൗളിങ് നിരയില്‍ മുഹമ്മദ് ഷമി, ഇശാന്ത് ശർമ്മ, ഉമേഷ് യാദവ്, അശിൻ, ജഡേജ എന്നിവർ ലോകത്തെ ഏറ്റവും മികച്ച നിലവാരത്തിലാണ് ഇപ്പോൾ പന്തെറിയുന്നത്. എന്നാല്‍ ഷാകിബ് അല്‍ ഹസൻ, തമിം ഇക്‌ബാല്‍ എന്നിവരില്ലാതെ എത്തുന്ന ബംഗ്ലാദേശിന് അനുഭവ പരിചയമുള്ളവരുടെ അഭാവമുണ്ട്. പുതിയ നായകനും താരങ്ങളുമായി എത്തുന്ന ബംഗ്ലാദേശിന് ഇന്ത്യയിലെ സമ്മർദം അതിജീവിക്കാനായാല്‍ പ്രതീക്ഷയ്ക്ക് വകയുണ്ട്. മോമിനുൾ ഹഖിനും ടീമിനും ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പര കടുത്ത പരീക്ഷണമാകും. 

പൊതുവെ ബാറ്റ്സ്‌മാന്‍മാരെ പിന്തുണക്കുന്ന പിച്ചാണ് ഇന്‍ഡോറിലേത്. 2016-ല്‍ കോലിയുടെ നേതൃത്വത്തില്‍ ഇന്‍ഡോറില്‍ ന്യൂസിലാന്‍റിനെതിരേ നടന്ന ടെസ്‌റ്റ് മത്സരം ഇന്ത്യ 321 റണ്‍സിന് വിജയിച്ചിരുന്നു. ഹോല്‍ക്കര്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലെ പിച്ച് പേസര്‍മാരെയും സ്പിന്നര്‍മാരെയും ബാറ്റ്‌സ്മാന്‍മാരെയും ഒരുപോലെ തുണയ്ക്കുമെന്നാണ് പ്രതീക്ഷ. ഏതാനും ദിവസങ്ങളായി അന്തരീക്ഷം മൂടിക്കെട്ടി നില്‍ക്കുന്നതുകൊണ്ട് ഇന്‍ഡോറിലെ ഗ്രൗണ്ട് ഒന്നടങ്കം മൂടിവെച്ചിരിക്കുകയാണ് മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍. രണ്ടു ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയില്‍ രണ്ടാമത്തെ മത്സരത്തിന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് വേദിയാകും. ഈമാസം 22 തുടങ്ങുന്ന മത്സരം ഇന്ത്യയുടെ ആദ്യ പിങ്ക് ബോള്‍ ടെസ്റ്റായിരിക്കും. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.