ETV Bharat / sports

മൂന്നാം ടെസ്റ്റ് നാളെ റാഞ്ചിയില്‍; സമ്പൂർണ ജയത്തിന് ഇന്ത്യ

author img

By

Published : Oct 18, 2019, 5:57 PM IST

കഴിഞ്ഞ ടെസ്റ്റില്‍ കളിച്ച ടീമില്‍ ഇന്ത്യ മാറ്റം വരുത്തിയേക്കും. റാഞ്ചിയിലെ പിച്ച് സ്പിന്നർമാരെ തുണയ്ക്കുമെന്നതിനാല്‍ ഉമേഷ് യാദവിന് പകരം കുല്‍ദീപ് യാദവിന് അവസരം നല്‍കിയേക്കും. റാഞ്ചിയില്‍ സെഞ്ച്വറി നേടാനായാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നായകനായി ഏറ്റവുമധികം സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമാകാൻ കോലിക്ക് കഴിയും.

മൂന്നാം ടെസ്റ്റ് നാളെ റാഞ്ചിയില്‍; സമ്പൂർണ ജയത്തിന് ഇന്ത്യ

റാഞ്ചി; ഇന്ത്യ - ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിന് നാളെ റാഞ്ചിയില്‍ തുടക്കമാകും. ആദ്യ രണ്ട് ടെസ്റ്റും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള പോയിന്‍റ് കണക്കാക്കുന്നതിനാല്‍ മൂന്നാം ടെസ്റ്റും ജയിച്ച് സമ്പൂർണ പരമ്പര വിജയത്തിനാകും ഇന്ത്യ ശ്രമിക്കുക. അതേസമയം, കഴിഞ്ഞ ടെസ്റ്റില്‍ കളിച്ച ടീമില്‍ ഇന്ത്യ മാറ്റം വരുത്തിയേക്കും. റാഞ്ചിയിലെ പിച്ച് സ്പിന്നർമാരെ തുണയ്ക്കുമെന്നതിനാല്‍ ഉമേഷ് യാദവിന് പകരം കുല്‍ദീപ് യാദവിന് അവസരം നല്‍കിയേക്കും. അങ്ങനെയെങ്കില്‍ മൂന്ന് സ്പിന്നർമാരുമായി ആകും ഇന്ത്യ കളിക്കുക. ബാറ്റിങ് ഓർഡറില്‍ മാറ്റമുണ്ടാകില്ലെന്നാണ് സൂചന. ദക്ഷിണാഫ്രിക്കൻ നിരയില്‍ കഴിഞ്ഞ മത്സരത്തില്‍ പുറത്തിരുന്ന സ്പിന്നർ ഡെയ്ൻ പിഡിറ്റ് തിരിച്ചെത്തും. പരിക്കേറ്റ കേശവ് മഹാരാജ്, എയ്‌ഡൻ മർക്രാം എന്നിവർക്ക് പകരം ലുങ്കി എൻഗിഡി, സുബൈർ ഹംസ എന്നിവർ ദക്ഷിണാഫ്രിക്കൻ ടീമില്‍ കളിച്ചേക്കും.

അതിനിടെ, റാഞ്ചിയില്‍ സെഞ്ച്വറി നേടാനായാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നായകനായി ഏറ്റവുമധികം സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമാകാൻ കോലിക്ക് കഴിയും. ഓസ്ട്രേലിയൻ മുൻ നായകൻ റിക്കി പോണ്ടിംഗിനും കോലിക്കും ഇപ്പോൾ 19 സെഞ്ച്വറികൾ വീതമാണുള്ളത്. 25 സെഞ്ച്വറി നേടിയിട്ടുള്ള ഗ്രെയിം സ്മിത്താണ് നായകരില്‍ ഒന്നാമതുള്ളത്.

Intro:Body:

Conclusion:

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.