ETV Bharat / sports

രോഹിത്, വിരാട്, ഗില്‍... പുത്തന്‍ ജഴ്‌സിയില്‍ തിളങ്ങി താരങ്ങള്‍; ചിത്രങ്ങള്‍ പുറത്തുവിട്ട് ബിസിസിഐ - ഇന്ത്യന്‍ ടീം ടെസ്റ്റ് ജഴ്‌സി

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഉപയോഗിക്കുന്ന ജഴ്‌സിയണിഞ്ഞ് താരങ്ങള്‍ നില്‍ക്കുന്ന ചിത്രങ്ങളാണ് ബിസിസിഐ പുറത്തുവിട്ടത്.

indian team wtc final jersey  bcci  wtc final  wtc final jersey  Indian Cricket Team  Virat Kohli  Rohit Sharma  Indian players in new test jersey  ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്  ഇന്ത്യന്‍ ടീം  ഇന്ത്യന്‍ ടീം ടെസ്റ്റ് ജഴ്‌സി  ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍
BCCI
author img

By

Published : Jun 5, 2023, 12:57 PM IST

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ ടീം ധരിക്കുന്ന ജഴ്‌സിയുടെ ആദ്യ ചിത്രങ്ങള്‍ പുറത്തുവിട്ട് ബിസിസിഐ. പുത്തന്‍ ജഴ്‌സിയില്‍ നായകന്‍ രോഹിത് ശര്‍മ, സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി, യുവ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍ ഉള്‍പ്പടെയുള്ള താരങ്ങള്‍ പുതിയ ജഴ്‌സിയണിഞ്ഞിട്ടുള്ള ചിത്രങ്ങളാണ് ബിസിസിഐ ഔദ്യോഗിക പേജുകളിലൂടെ പുറത്തുവിട്ടത്. ആഗോള സ്‌പോര്‍ട്‌സ് ബ്രാന്‍ഡായ അഡിഡാസാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പുത്തന്‍ ജഴ്‌സി ഡിസൈന്‍ ചെയ്‌തിരിക്കുന്നത്.

നേരത്തെ മൂന്ന് ഫോര്‍മാറ്റിലേയും ടീമിന്‍റെ ജഴ്‌സികള്‍ അഡിഡാസ് പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ടെസ്റ്റ് ജഴ്‌സിയണിഞ്ഞ താരങ്ങളുടെ ചിത്രങ്ങള്‍ ബിസിസിഐ പുറത്തുവിട്ടത്. ടെസ്റ്റില്‍ വെള്ളയും ഏകദിന ക്രിക്കറ്റില്‍ ഇളം നീലയും ടി20യില്‍ കോളറില്ലാത്ത കടും നീല നിറത്തിലുമാണ് അഡിഡാഡ് ജഴ്‌സികള്‍ രൂപകല്‍പ്പന ചെയ്‌തിരുന്നത്.

അഡിഡാസ് പരമ്പരാഗതമായി ഉപയോഗിക്കുന്ന മൂന്ന് വരകള്‍ ഇല്ലാതെയാണ് ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള കിറ്റ് ഒരുക്കിയിരിക്കുന്നത്. നീല നിറത്തിലാണ് ഇന്ത്യ എന്ന് ജഴ്‌സിയില്‍ ആലേഖനം ചെയ്‌തിരിക്കുന്നത്. 2021ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പങ്കെടുത്തപ്പോള്‍ കറുത്ത നിറത്തിലായിരുന്നു ഇത് എഴുതിയിരുന്നത്.

താരങ്ങളുടെ ടെസ്റ്റ് ക്യാപ്‌ നമ്പര്‍ ജഴ്‌സിയുടെ മുന്‍ വശത്തുള്ള ബിസിസിഐ ലോഗോയ്‌ക്ക് കീഴില്‍ വരുന്ന രീതിയിലാണ് പുതിയ ഡിസൈന്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഔദ്യോഗിക സ്‌പോണ്‍സര്‍മാരായി അഡിഡാസ് എത്തിയതിന് പിന്നാലെ നടക്കുന്ന ആദ്യത്തെ മത്സരം കൂടിയാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. ലണ്ടനിലെ ഓവല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ജൂണ്‍ ഏഴിനാണ് ഇന്ത്യ ഓസ്‌ട്രേലിയ ടീമുകള്‍ തമ്മിലേറ്റുമുട്ടുന്ന മത്സരം ആരംഭിക്കുന്നത്.

കിറ്റ്‌ സ്‌പോണ്‍സര്‍മാരായ അഡിഡാസുമായി നിലവില്‍ അഞ്ച് വര്‍ഷത്തെ കരാറാണ് ബിസിസിഐയ്‌ക്കുള്ളത്. 2028 വരെ നീളുന്ന കരാറിന് 350 കോടിയുടെ മൂല്യമാണ് ഉള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. എംപിഎല്ലുമായുള്ള കരാര്‍ അവസാനിച്ച സാഹചര്യത്തില്‍ ഇടക്കാലത്ത് 'കില്ലര്‍' ബ്രാന്‍ഡ് ആയിരുന്നു ഇടക്കാലത്തേക്ക് ഇന്ത്യയുടെ ജഴ്‌സികള്‍ തയ്യാറാക്കിയിരുന്നത്.

അതേസമയം, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ജഴ്‌സികള്‍ ആരാധകര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ വാങ്ങാനുള്ള സൗകര്യവും അഡിഡാസ് ചെയ്‌തിട്ടുണ്ട്. 4,999 രൂപയാണ് ഇന്ത്യന്‍ ജഴ്‌സികളുടെ വില. ഒഡിഐ റെപ്ലിക്ക ജഴ്‌സികള്‍ക്ക് 2,999 രൂപയും ഫാന്‍ ജഴ്‌സികള്‍ക്ക് 999 രൂപയുമാണ് വില.

ഐപിഎല്ലിന് ശേഷം ഇന്ത്യന്‍ താരങ്ങള്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പങ്കെടുക്കാന്‍ ഇംഗ്ലണ്ടിലെത്തിയതിന് പിന്നാലെ ടീമിന്‍റെ പുതിയ പരിശീലന കിറ്റും അഡിഡാസ് പുറത്തിറക്കിയിരുന്നു. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് ശേഷം നടക്കുന്ന വെസ്റ്റ്‌ ഇന്‍ഡീസിനെതിരായ പരമ്പരയില്‍ ആയിരിക്കും ഇന്ത്യ ആദ്യമായി മുഴുവന്‍ ജഴ്‌സികളും അണിഞ്ഞുള്ള മത്സരങ്ങള്‍ക്കായി കളത്തിലിറങ്ങുക. ജൂലൈ 12ന് ആരംഭിക്കുന്ന ഈ പരമ്പര ഓഗസ്റ്റ് 13നാണ് അവസാനിക്കുന്നത്.

പരമ്പരയ്‌ക്കായി വെസ്‌റ്റിന്‍ഡീസില്‍ എത്തുന്ന ഇന്ത്യന്‍ ടീം രണ്ട് ടെസ്റ്റും മൂന്ന് ഏകദിനവും അഞ്ച് ടി20 മത്സരങ്ങളുമാണ് കളിക്കുക. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കഴിഞ്ഞ് ഒരുമാസത്തോളം നീണ്ട വിശ്രമത്തിന് ശേഷമാകും ടീം വിന്‍ഡീസിലേക്ക് പുറപ്പെടുന്നത്.

Also Read : ഇത് 'പുതിയ മുഖം', ഇന്ത്യന്‍ ടീമിന്‍റെ പുത്തന്‍ ജഴ്‌സികള്‍ അവതരിപ്പിച്ച് അഡിഡാസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.