മുംബൈ: മുംബൈ ഇന്ത്യൻസ് ജഴ്‌സിയിൽ ആദ്യ മത്സരത്തിനിറങ്ങി മലയാളി പേസര്‍ ബേസില്‍ തമ്പി. ഈ സീസണിലെ മുംബൈയുടെ ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ പ്യിംെഗ് ഇലവനില്‍ ബേസിലിനെയും ഉള്‍പ്പെടുത്തിയാണ് മുംബൈ ഇറങ്ങിയത്. മെഗാതാരലേലത്തിൽ 30 ലക്ഷം രൂപ മുടക്കിയാണ് മലയാളി പേസറെ മുംബൈ സ്വന്തം പാളയത്തിലെത്തിച്ചത്.
-
"I call him Chetta!" 😎
— Mumbai Indians (@mipaltan) March 26, 2022 " class="align-text-top noRightClick twitterSection" data="
𝐂𝐥𝐚𝐬𝐬 𝐨𝐟 𝟐𝟎𝟐𝟐's Basil Thampi on his bond with Ro & his fondness for #OneFamily 🤗💙#DilKholKe #MumbaiIndians @Basil_Thamby MI TV pic.twitter.com/R2R2hvEo6J
">"I call him Chetta!" 😎
— Mumbai Indians (@mipaltan) March 26, 2022
𝐂𝐥𝐚𝐬𝐬 𝐨𝐟 𝟐𝟎𝟐𝟐's Basil Thampi on his bond with Ro & his fondness for #OneFamily 🤗💙#DilKholKe #MumbaiIndians @Basil_Thamby MI TV pic.twitter.com/R2R2hvEo6J"I call him Chetta!" 😎
— Mumbai Indians (@mipaltan) March 26, 2022
𝐂𝐥𝐚𝐬𝐬 𝐨𝐟 𝟐𝟎𝟐𝟐's Basil Thampi on his bond with Ro & his fondness for #OneFamily 🤗💙#DilKholKe #MumbaiIndians @Basil_Thamby MI TV pic.twitter.com/R2R2hvEo6J
അവസാന ഓവറുകളില്‍ യോര്‍ക്കറുകള്‍ എറിയുന്നതിൽ മിടുക്കനായ ബേസിൽ 2017ലെ ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിലെത്തിയതാണ് കരിയറില്‍ വഴിത്തിരിവായത്. ഗുജറാത്ത് ലയൺസിനായി ആ സീസണിൽ 12 മത്സരങ്ങളിൽ പന്തെറിഞ്ഞ പേസർ 11 വിക്കറ്റുമായി എമർജിങ് പ്ലയർ അവാർഡ് സ്വന്തമാക്കിയിരുന്നു. സഞ്ജു സാംസണ് ശേഷം എമര്‍ജിംഗ് പ്ലേയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട മലയാളി താരമാണ് ബേസിൽ.
ALSO READ: IPL 2022: ടോസ് ഡൽഹിക്ക്; മുംബൈയെ ബാറ്റിങ്ങിനയച്ചു, ബേസിൽ തമ്പി ടീമിൽ
2018 മുതൽ സൺറൈസേഴ്‌സ് ഹൈദരാബാദ് താരമായിരുന്നു ബേസിൽ. ആ സീസണിൽ സ്ഥിരതയില്ലാത്ത ബൗളിങ്ങ് പ്രകടനം മൂലം ഏറെ വിമർശനങ്ങൾക്കിരയായി. ആ സീസണില്‍ ടി-20 മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ ഇന്ത്യൻ ബൗളറെന്ന നാണം കെട്ട റെക്കോർഡിന്‍റെ ഉടമയുമായി.
രോഹിത്തിന്‍റെ കീഴിൽ ഇറങ്ങുന്ന മുംബൈയിൽ ബേസിലിന് മികച്ച പ്രകടനം നടത്താനാവുമെന്ന് പ്രത്യാശിക്കാം. ഐപിഎല്ലിൽ 20 മത്സരങ്ങളിലായി 17 വിക്കറ്റാണ് ബേസിലിന്‍റെ സമ്പാദ്യം.