ETV Bharat / sports

Asia Cup | ഇന്ത്യയ്‌ക്കെതിരെ ഇറങ്ങും മുമ്പ് പാകിസ്ഥാന് വമ്പന്‍ പ്രഹരം; സ്റ്റാര്‍ പേസര്‍ പരിക്കേറ്റ് പുറത്ത്

author img

By

Published : Sep 4, 2022, 4:56 PM IST

പേസര്‍ ഷാനവാസ് ദഹാനി ഇന്ത്യയ്‌ക്കെതിരെ കളിക്കില്ലെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്

India vs Pakistan  Asia Cup  shahnawaz Dahani Ruled Out  shahnawaz Dahani  ഷാനവാസ് ദഹാനി  ഷാനവാസ് ദഹാനി ഇന്ത്യയ്‌ക്കെതിരെ കളിക്കില്ല  pakistan cricket board  പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്  ഹസന്‍ അലി  Hasan Ali
Asia Cup | ഇന്ത്യയ്‌ക്കെതിരെ ഇറങ്ങും മുമ്പ് പാകിസ്ഥാന് വമ്പന്‍ പ്രഹരം; സ്റ്റാര്‍ പേസര്‍ പരിക്കേറ്റ് പുറത്ത്

ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്‌ക്കെതിരെ കളിക്കാനൊരുങ്ങുന്ന പാകിസ്ഥാന് കനത്ത തിരിച്ചടി. പരിക്കേറ്റ പേസര്‍ ഷാനവാസ് ദഹാനി ഇന്ത്യയ്‌ക്കെതിരെ കളിക്കില്ല. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡാണ് ഇക്കാര്യം അറിയിച്ചത്.

വെള്ളിയാഴ്‌ച ഷാർജയിൽ ഹോങ്കോങിനെതിരായ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. മെഡിക്കല്‍ സംഘത്തിന്‍റെ നിരീക്ഷണത്തിന് ശേഷമാവും താരം തുടര്‍ന്നുള്ള മത്സരങ്ങള്‍ കളിക്കുന്നത് സംബന്ധിച്ച തീരുമാനമെന്നും ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. ദഹാനിയുടെ അഭാവം പാക് ബോളിങ്‌ യൂണിറ്റിന്‍റെ പ്രകടനത്തെ സാരമായി ബാധിക്കും.

ഇന്ത്യയ്‌ക്കെതിരെ കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനം നടത്താന്‍ ദഹാനിയ്‌ക്ക് കഴിഞ്ഞിരുന്നു. ആറ് പന്തില്‍ 16 റണ്‍സടിച്ച താരം നാല് ഓവറില്‍ വെറും 29 റണ്‍സ് മാത്രമാണ് വഴങ്ങിയത്. ദഹാനിക്ക് പകരം പരിചയസമ്പന്നനായ ഹസന്‍ അലി പ്ലേയിങ്‌ ഇലവനിലെത്തിയേക്കും.

അതേസമയം ദുബായില്‍ ഇന്ന് രാത്രി ഏഴരയ്‌ക്കാണ് സൂപ്പര്‍ ഫോര്‍ ഘട്ടത്തിന്‍റെ ഭാഗമായ ഇന്ത്യ-പാക് മത്സരം നടക്കുക. പരിക്കേറ്റ് പുറത്തായ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ അഭാവം ഇന്ത്യയ്‌ക്കും തിരിച്ചടിയാണ്.

also read: 'ഇപ്പോള്‍ അസാധ്യമാണ്, എന്നാല്‍ അവനതിന് കഴിയും'; വിരാട് കോലി സച്ചിന്‍റെ റെക്കോഡ് തകര്‍ക്കുന്നത് കാണാന്‍ ആഗ്രഹമെന്ന് അക്തര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.