ETV Bharat / sitara

ദളപതി വിജയ്‌യുടെ 65-ാം ചിത്രത്തിന് തുടക്കം; ചെന്നൈയിൽ പൂജ ചടങ്ങുകൾ

author img

By

Published : Mar 31, 2021, 1:14 PM IST

ദളപതി വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് നെൽസൺ ദിലീപ് കുമാറാണ്. ചെന്നൈയിൽ ചിത്രത്തിന്‍റെ പൂജ ചടങ്ങുകൾ നടന്നു.

ദളപതി വിജയ്‌ 65 പുതിയ വാർത്ത  ദളപതി വിജയ്‌ പൂജ ഹെഗ്ഡെ വാർത്ത  ചെന്നൈ പൂജ ചടങ്ങുകൾ വിജയ് പുതിയ വാർത്ത  നെൽസൺ ദിലീപ് കുമാർ വിജയ് വാർത്ത  pooja ceremony held chennai vijay news latest  thalapathy 65 pooja hegde news chennai latest  thalapathy 65 nelson dilipkumar news
ദളപതി വിജയ്‌യുടെ 65-ാം ചിത്രത്തിന് തുടക്കം

ചെന്നൈ: ദളപതി വിജയ്‌യുടെ 65-ാം ചിത്രത്തിന്‍റെ പൂജ ചടങ്ങുകൾ ഇന്ന് ചെന്നൈയിൽ നടന്നു. കൊലമാവ് കോകില, ഡോക്റ്റർ ചിത്രങ്ങളുടെ സംവിധായകൻ നെൽസൺ ദിലീപ് കുമാറാണ് സിനിമ ഒരുക്കുന്നത്. ചിത്രത്തിന്‍റെ പേര് ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.

  • Missing out on the muharat puja today of #Thalapathy65 since I’m shooting elsewhere. But my heart and spirit is with the team. Good luck ❤️ can’t wait to join you’ll soon 💃🏻💃🏻💃🏻

    — Pooja Hegde (@hegdepooja) March 31, 2021 " class="align-text-top noRightClick twitterSection" data=" ">

അല്ലു അർജുന്‍റെ അല വൈകുണ്ഡപുരമുലോ ചിത്രത്തിലൂടെ തെന്നിന്ത്യ മുഴുവൻ പ്രശസ്തയായ പൂജ ഹെഗ്ഡെയാണ് വിജയ്‌യുടെ നായിക. സൺ പിക്ചേഴ്‌സ് നിർമിക്കുന്ന ചിത്രത്തിൽ ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദീഖി പ്രതിനായകനാകുമെന്നാണ് സൂചന. തമിഴകത്തെ ഹിറ്റ് മേക്കർ അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത്.

അതേ സമയം, താൻ മറ്റ് ഷൂട്ടിങ് തിരക്കുകളിലായതിനാൽ ചെന്നൈയിലെ പൂജ ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിച്ചില്ലെന്നും ഉടൻ തന്നെ ചിത്രീകരണത്തിന്‍റെ ഭാഗമാകുമെന്നും പൂജ ഹെഗ്ഡെ ട്വിറ്ററിൽ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.