നടി രജിഷ വിജയന്‍ നായികയാകുന്ന ഏറ്റവും പുതിയ സിനിമ ഖൊ ഖൊയുടെ ടീസര്‍ പുറത്തിറങ്ങി. ഒരു സ്‌കൂളില്‍ കായിക അധ്യാപികയായി രജിഷ വിജയന്‍ എത്തുകയും തുടര്‍ന്ന് ഖൊ ഖൊ എന്ന കളിക്ക് വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രചാരം നല്‍കി അതിനായി ഒരു ടീമിനെ വാര്‍ത്തെടുക്കുന്നതും അവര്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുന്നതുമാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതുവരെ ഖൊ ഖൊ എന്ന കായിക വിനോദം പ്രമേയമാക്കി ഒരു സിനിമ മലയാളത്തില്‍ റിലീസ് ചെയ്‌തിട്ടില്ല എന്നത് സിനിമ കൂടുതല്‍ പ്രത്യേകത നിറഞ്ഞതാക്കുന്നു.
- " class="align-text-top noRightClick twitterSection" data="">
സ്പോര്‍ട്‌സ് ഡ്രാമ ചിത്രമായ ഖൊ ഖൊ രാഹുല്‍ റിജി നായരാണ് സംവിധാനം ചെയ്‌തിരിക്കുന്നത്. മികച്ച സിനിമക്കുള്ള 2017ലെ സംസ്ഥാന അവാര്‍ഡ് നേടിയ ഒറ്റമുറി വെളിച്ചം സംവിധാനം ചെയ്‌തത് രാഹുല്‍ റിജി നായരായിരുന്നു. വലിയ മേക്കോവറിലാണ് രജിഷ ചിത്രത്തില്‍ എത്തുന്നത്. ഇത് വ്യക്തമാക്കുന്ന ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ നേരത്തെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. സംവിധായകന്‍ തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഫസ്റ്റ് പ്രിന്‍റ് സ്റ്റുഡിയോസാണ് നിര്‍മാണം. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത് സിദ്ധാര്‍ഥ പ്രദീപാണ്. രജിഷ വിജയന്‍ നായികയായി അവസാനം റിലീസ് ചെയ്‌ത സിനിമ ലവ് ആണ്. ഷൈന്‍ ടോം ചാക്കോയായിരുന്നു സിനിമയില്‍ നായകന്‍.