Ee Raathale song promo: പ്രഭാസ് ചിത്രം രാധേ ശ്യാമിലെ ഗാനത്തിന്‍റെ പ്രൊമോ വീഡിയോ പുറത്ത്. പ്രഭാസും പൂജ ഹെഗ്‌ഡെയുമാണ് വീഡിയോയില്‍. 'ഈ രാതലെ' എന്ന ഗാനത്തിന്‍റെ പ്രൊമോ വീഡിയോ ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
Ee Raathale video song: നാളെ ഗാനം പുറത്തിറങ്ങും. ഫെബ്രുവരി 25ന് ഉച്ചയ്‌ക്ക് 12മണിക്കാണ് ഗാനം പുറത്തിറങ്ങുക. യുവന്‍ ശങ്കര്‍ രാജ, ഹരിണി ഇവതുരി എന്നിവര്‍ ചേര്‍ന്നാണ് 'ഈ രാതലെ' എന്ന ഗാനം ആലപിച്ചിരിക്കുന്നത്. കൃഷ്‌ണ കാന്തിന്‍റെ വരികള്‍ക്ക് ജസ്‌റ്റിന്‍ പ്രഭാകരന്‍ ആണ് സംഗീതം.
- " class="align-text-top noRightClick twitterSection" data="">
Radhe Shyam release: മാര്‍ച്ച് 11നാണ് ചിത്രം തിയേറ്ററുകളിലെത്തുക. നേരത്തെ ജനുവരി 14ന് റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരുന്നെങ്കിലും, കൊവിഡ് സാഹചര്യത്തില്‍ ചിത്രത്തിന്‍റെ റിലീസ് നീട്ടിവച്ചിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും.
Radhe Shyam cast and crew: പ്രഭാസും പൂജ ഹെഗ്‌ഡെയും നായികാനായകന്‍മാരായെത്തുന്ന റൊമാന്‍റിക് ഡ്രാമയാണ് 'രാധേ ശ്യാം'. പ്രേരണ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൂജ ഹെഗ്‌ഡെ അവതരിപ്പിക്കുക. വിക്രമാദിത്യനായി പ്രഭാസും എത്തുന്നു. പ്രേരണയുമായി പ്രണയത്തിലാകുന്ന വിക്രമാദിത്യനെയാണ് ചിത്രത്തില്‍ കാണാനാവുക. ഭൂഷൺ കുമാർ, വംശി, പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മാണം.