മാർവെൽ സ്റ്റുഡിയോയുടെ ഏറ്റവും പുതിയ സൂപ്പർ ഹീറോ ചിത്രം 'എറ്റേണൽസി'ലെ ടീസർ പുറത്തുവിട്ടു. ഒന്നല്ല, ഒരു കൂട്ടം സൂപ്പർ ഹീറോകളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. കേള്‍വിശക്തി ഇല്ലാത്തയാളും സ്വവര്‍ഗാനുരാഗിയുമൊക്കെ ആദ്യമായി സൂപ്പര്‍ഹീറോകളായെത്തുന്നുവെന്ന പ്രത്യേകതയും എറ്റേണല്‍സിനുണ്ട്. ഈ വർഷത്തെ മികച്ച സംവിധായികക്കുള്ള ഓസ്കർ നേടിയ നൊമഡ്‌ലാന്‍ഡിന്‍റെ സംവിധായിക ക്ലോയി ഷാവോയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ടീസറിനൊപ്പം നവംബറിൽ ഹോളിവുഡ് ചിത്രം തിയേറ്ററുകളിലെത്തുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു.
- " class="align-text-top noRightClick twitterSection" data="">
Also Read: ഓസ്‌കറില്‍ ചരിത്രമെഴുതി ക്ലോയി ഷാവോ
റിച്ചാർഡ് മാഡൻ, സൽമ ഹയക്, ആഞ്ചലീന ജോളി, ജെമ്മ ചാൻ, ഡോൺ ലീ, ലോറൻ റിഡ്‌ലോഫ്, ലിയ മക് ഹഗ്, ബ്രയാന്‍ ടൈറി ഹെന്‍റി, ബാരി കിയോഗൻ, കുമൈൽ നഞ്ചിയാനി എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന മാർവെൽ ചിത്രത്തിന്‍റെ രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ടീസറാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. പാകിസ്ഥാനി- അമേരിക്കൻ താരം കുമൈൽ നഞ്ചിയാനിയുടെ ബോളിവുഡ് സ്റ്റൈലിലുള്ള ഡാൻസും ഇന്ത്യൻ രീതിയിലുള്ള വിവാഹവും സൂപ്പർ ഹീറോ ചിത്രത്തിലെ ടീസറിനെ കൂടുതൽ കൗതുകകരമാക്കുന്നുണ്ട്.