'കുടുക്ക് 2025' എന്ന സിനിമയിലെ നായകനും നായികയും ചെയ്തത് കണ്ടാൽ നിങ്ങൾ ഞെട്ടും!!' ഗംഭീര പ്രതികരണം നേടിയ 'തെയ്‌തക' ഗാനം പുറത്തിറങ്ങിയതിന് പിന്നാലെ കൃഷ്ണ ശങ്കറും ദുർഗ കൃഷ്ണയും ചേർന്ന് ഒരുക്കിയ തകർപ്പൻ ഡാൻസ് വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. വീഡിയോ പങ്കുവച്ചുകൊണ്ട് കൃഷ്ണ ശങ്കർ കുറിച്ച കാപ്ഷനും രസകരമായിരുന്നു.
- " class="align-text-top noRightClick twitterSection" data="">
സാരിയുടുത്ത് ദുർഗയും കൂളിങ് ഗ്ലാസ് ധരിച്ച് മുണ്ട് മടക്കിക്കുത്തി കൃഷ്ണ ശങ്കറും ഇതുവരെ കാണാത്ത ഫോമിലാണ് നൃത്തം ചെയ്തത്. ഇപ്പോഴിതാ, ഡാൻസ് വീഡിയോയുടെ പിന്നാമ്പുറവിശേഷങ്ങൾ വീഡിയോയിലൂടെ ആരാധകരുമായി പങ്കിടുകയാണ് കൃഷ്ണ ശങ്കർ. ഒപ്പം, താൻ ഏത് പുതിയ സ്റ്റെപ്പ് പഠിച്ചാലും ഒടുക്കം വന്ന് നിൽക്കുന്നത് പ്രേമത്തിൽ മലർ മിസ് പറഞ്ഞുതന്ന സ്റ്റെപ്പിലാണെന്നും വീഡിയോയിൽ താരം കാണിക്കുന്നുണ്ട്. 'എന്തൊക്കെ പുതിയ സ്റ്റെപ്പ് പഠിച്ചാലും, ഞാൻ അവസാനം ഈ സ്റ്റെപ്പിൽ തന്നെ വന്നു നില്‍ക്കും! (സ്റ്റെപ്പ് സിമ്പിൾ ആക്കാൻ പറ്റുവോ")' എന്ന് വീഡിയോക്കൊപ്പം കൃഷ്ണ ശങ്കർ എഴുതി.
- " class="align-text-top noRightClick twitterSection" data="">
More Read: പുതിയ മേക്കോവറില്‍ നടന്‍ കൃഷ്ണ ശങ്കര്‍
നന്ദകുമാറിന്‍റെ വരികൾക്ക് ഈണം നൽകി ആലപിച്ചിരിക്കുന്നത് മണികണ്ഠൻ അയ്യപ്പയാണ്. വരികളിലും ഈണത്തിലും ആസ്വാദകരെ പിടിച്ചിരുത്തുന്ന ഗാനമാണ് കുടുക്ക് 2025ലെ തെയ്‌തക ഗാനം. അള്ള് രാമേന്ദ്രൻ സിനിമയുടെ സംവിധായകൻ ബിലഹരി ഒരുക്കുന്ന പുതിയ ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, അജു വർഗീസ്, സ്വാസിക എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.