നടനായും തിരക്കഥാകൃത്തായും സിനിമയില്‍ പ്രതിഭ തെളിയിച്ച യുവതാരമാണ് ബിബിന്‍ ജോര്‍ജ്. കോമഡി സ്കിറ്റുകള്‍ക്ക് സ്ക്രിപ്റ്റ് ഒരുക്കിയാണ് സിനിമയിലേക്കുള്ള പ്രവേശനം. പിന്നീട് നിരവധി ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കുകയും നായകനായും വില്ലനായും സഹനടനായും തിളങ്ങുകയും ചെയ്തു. ഇപ്പോള്‍ നാടെങ്ങും കൊവിഡിന് പ്രതിരോധം തീര്‍ക്കുകയാണ്. കൊവിഡ് വൈറസ് വ്യാപനത്തോടെ നിരവധി പേര്‍ ഇപ്പോള്‍ മാസ്ക് ധരിച്ചാണ് നടക്കുന്നത്. വൈറസിന്‍റെ വ്യാപനം ഒരു പരിധി വരെ തടയാന്‍ മാസ്‌ക് ധരിക്കാനാണ് ഏവരോടും ആരോഗ്യപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ അവസരത്തില്‍ ബിബിന്‍ ജോര്‍ജ് പങ്കുവച്ച ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഏറെ ചിന്തിക്കേണ്ട വിഷയമാണ് നര്‍മ്മം കലര്‍ത്തിയ കുറിപ്പിലൂടെ ബിബിന്‍ പങ്കുവെച്ചത്.
- " class="align-text-top noRightClick twitterSection" data="">
മതത്തിന്‍റെ പേരിലുള്ള അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സമയമായിരിക്കുന്നുവെന്നും, ഇത് ദൈവത്തിന്‍റെ ലാസ്റ്റ് വാണിങാണെന്നും ബിബിന്‍ കുറിപ്പില്‍ പറയുന്നു. മാസ്‌ക് ഇട്ടതോടെ ഹിന്ദുവാണോ ക്രിസ്ത്യനാണോ മുസ്ലീമാണോയെന്ന് തിരിച്ചറിയാന്‍ പറ്റുന്നില്ലെന്നും മാസ്‌ക് മാറ്റുന്ന ദിവസത്തെ കുറിച്ച് ഓര്‍ത്ത് പേടിയുണ്ടെന്നും ബിബിന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ ഇതിനോടകം രംഗത്തെത്തി കഴിഞ്ഞു.