നടന്‍ ശാന്തനു ഭാഗ്യരാജും ഭാര്യ കീര്‍ത്തിയും അടിപൊളി മ്യൂസിക് വീഡിയോയുമായി എത്തുകയാണ്. ഇരുവരും തന്നെയാണ് മ്യൂസിക് വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്. ശാന്തനുവാണ് പാട്ട് പാടിയിരിക്കുന്നത്. ഡാന്‍സറും അവതാരികയുമായ കീര്‍ത്തിയുടെ മനോഹരമായ ഡാന്‍സും വീഡിയോയുടെ പ്രത്യേകതയാണ്. ഇപ്പോള്‍ വീഡിയോയുടെ ടീസറാണ് താരദമ്പതികള്‍ പുറത്തുവിട്ടിരിക്കുന്നത്. ഡാഡ്‌സണ്‍ പിക്‌ചേഴ്‌സാണ് മ്യൂസിക് വീഡിയോ നിര്‍മിച്ചിരിക്കുന്നത്. നൃത്തരംഗങ്ങള്‍ ഒരുക്കുകയും വീഡിയോ സംവിധാനം ചെയ്യുകയും ചെയ്‌തിരിക്കുന്നത് പ്രശസ്‌ത കൊറിയോഗ്രാഫര്‍ ബൃന്ദ മാസ്റ്ററാണ്. ധരണ്‍ കുമാറിന്‍റെതാണ് സംഗീതം. ആര്‍ജെ വിജയ്‌യുടെതാണ് വരികള്‍. ഏറെ പ്രതീക്ഷ നല്‍കുന്ന വീഡിയോയ്‌ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകര്‍ നല്‍കുന്നത്. വിജയ് സിനിമ മാസ്റ്ററാണ് അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ശാന്ത്നു ചിത്രം.
- " class="align-text-top noRightClick twitterSection" data="">