രാഷ്ട്രീയ കാര്യങ്ങളില്‍ നിലപാട് വ്യക്തമാക്കുന്ന ചുരുക്കം ചില നടന്മാരില്‍ ഒരാളാണ് തമിഴ് സിനിമാ താരം ആര്‍.മാധവന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച കോണ്‍ഗ്രസിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് താരമിപ്പോൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷീജിന്‍പിങ്ങും തമ്മിലുളള ദൃശ്യങ്ങള്‍ കോര്‍ത്തിണക്കി ട്രോള്‍ തയ്യാറാക്കിയ കോണ്‍ഗ്രസ് ഐടി വിഭാഗത്തെ വിമര്‍ശിച്ചാണ് മാധവന്‍ ട്വിറ്ററില്‍ രംഗത്തെത്തിയത്.
‘ഇത് അനുചിതമായ കാര്യമാണ്. രാഷ്ട്രീയ വൈരാഗ്യം എന്ത് തന്നെയായാലും മോദിജി നമ്മുടെ പ്രധാനമന്ത്രിയാണ്. തമാശയെന്ന പേരില്‍ നിങ്ങള്‍ തയ്യാറാക്കിയ ഈ വീഡിയോയിലൂടെ ഇന്ത്യയെ ആണ് നിങ്ങള്‍ ചൈനയുടെ മുമ്പില്‍ അവമതിക്കുന്നത്. ഈ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ല.’ മാധവന്‍ ട്വീറ്റ് ചെയ്തു.
This is in such bad taste.What ever the political rivalry -Shri Modi Ji is the Prime Minister of this country and you are demeaning this nation in front of China in this video with such crass attempt at humor.NOT expected from this Twitter handle 🙏🙏.@narendramodi @RahulGandhi https://t.co/KJiPyZI7lt
— Ranganathan Madhavan (@ActorMadhavan) March 15, 2019 " class="align-text-top noRightClick twitterSection" data="
">This is in such bad taste.What ever the political rivalry -Shri Modi Ji is the Prime Minister of this country and you are demeaning this nation in front of China in this video with such crass attempt at humor.NOT expected from this Twitter handle 🙏🙏.@narendramodi @RahulGandhi https://t.co/KJiPyZI7lt
— Ranganathan Madhavan (@ActorMadhavan) March 15, 2019This is in such bad taste.What ever the political rivalry -Shri Modi Ji is the Prime Minister of this country and you are demeaning this nation in front of China in this video with such crass attempt at humor.NOT expected from this Twitter handle 🙏🙏.@narendramodi @RahulGandhi https://t.co/KJiPyZI7lt
— Ranganathan Madhavan (@ActorMadhavan) March 15, 2019
പലരും താരത്തിന്റെ അഭിപ്രായത്തെ അനുകൂലിച്ച് രംഗത്തെത്തി. എന്നാല്‍ മാധവന് രാഷ്ട്രീയം നല്ല വശമില്ലെന്നായിരുന്നു മറുഭാഗത്തിന്റെ വാദം. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ മന്‍മോഹന്‍ സിങ്ങിനെതിരെ ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിന്നും വന്ന പരിഹാസ പോസ്റ്റുകളും, രാഹുല്‍ ഗാന്ധിയെ പപ്പുവെന്ന് വിളിച്ച് പരിഹസിച്ചതും, സോണിയ ഗാന്ധിയെ തെറ്റായ രീതിയില്‍ വരച്ച് കാണിച്ചതുമാണ് ഇക്കൂട്ടർ ചൂണ്ടിക്കാട്ടിയത്.