മുംബൈ: ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ ആശുപത്രി വിട്ടു. പതിവ് പരിശോധനകള്‍ക്ക് ശേഷമാണ് മുംബൈയിലെ നാനാവാതി ആശുപത്രിയില്‍ നിന്ന് അമിതാഭ് ബച്ചനെ ഡിസ്ചാര്‍ജ് ചെയ്തത്.
-
Mumbai:Amitabh Bachchan leaves from Nanavati Hospital after being discharged from the hospital following a routine check up. pic.twitter.com/Np86xhcouY
— ANI (@ANI) October 18, 2019 " class="align-text-top noRightClick twitterSection" data="
">Mumbai:Amitabh Bachchan leaves from Nanavati Hospital after being discharged from the hospital following a routine check up. pic.twitter.com/Np86xhcouY
— ANI (@ANI) October 18, 2019Mumbai:Amitabh Bachchan leaves from Nanavati Hospital after being discharged from the hospital following a routine check up. pic.twitter.com/Np86xhcouY
— ANI (@ANI) October 18, 2019
മൂന്ന് ദിവസം മുന്‍പായിരുന്നു താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കരള്‍ രോഗത്തെ തുടര്‍ന്നാണ് അദ്ദേഹം ആശുപത്രിയില്‍ എത്തിയതെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. ഇതോടെ താരം ആരോഗ്യം വീണ്ടെടുക്കാൻ പ്രാർത്ഥനകളുമായി ആരാധകരും രംഗത്തെത്തി. സോണിയില്‍ സംപ്രേക്ഷണം ചെയ്യുന്ന കോന്‍ബനേഗ ക്രോര്‍പതിയുടെ ചിത്രീകരണത്തിനിടെയാണ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബച്ചന്‍ തന്‍റെ 77ാം ജന്മദിനം ആഘോഷിച്ചത്. നാല് ഹിന്ദി സിനിമകളില്‍ ബച്ചന്‍ ഇപ്പോള്‍ അഭിനയിക്കുന്നുണ്ട്.