ETV Bharat / sitara

ആരാധകരോട് മാപ്പ് ചോദിച്ച് അമിതാഭ് ബച്ചൻ

അനാരോഗ്യം കാരണം ആരാധകർക്ക് മുന്നില്‍ എത്താന്‍ സാധിക്കാത്തതിനാണ് ബിഗ് ബി മാപ്പുചോദിച്ചത്

അമിതാഭ് ബച്ചൻ
author img

By

Published : Oct 21, 2019, 3:18 PM IST

ഞായറാഴ്ചകളില്‍ ജൂഹുവിലെ ‘ജൽസ’ എന്ന വീടിന് മുന്നിലേക്ക് ഒഴുകുന്ന ജനക്കൂട്ടം മുംബൈവാസികളെ സംബന്ധിച്ച് പതിവ് കാഴ്ചകളിലൊന്നാണ്. ബോളിവുഡിന്‍റെ സ്വന്തം ബിഗ് ബിയും ഭാര്യ ജയ ബച്ചനും മകൻ അഭിഷേക് ബച്ചനും ഐശ്വര്യാറായിയും അടങ്ങുന്ന താരങ്ങൾ ഒരു കുടക്കീഴിൽ ഒന്നിച്ച് താമസിക്കുന്ന ‘ജൽസ’ മുംബൈ നഗരത്തിലെ സ്റ്റാർ പദവിയുള്ള വീടുകളിലൊന്നാണ്.

  • T 3524 - I convalesce .. but they still come for the Sunday meet .. my apologies .. could not come out ..🙏🙏🙏 pic.twitter.com/qXx3uonlWL

    — Amitabh Bachchan (@SrBachchan) October 20, 2019 " class="align-text-top noRightClick twitterSection" data=" ">

ഞായറാഴ്ചകളിൽ വൈകുന്നേരം ജൽസയുടെ വലിയ ഗേറ്റ് തുറന്നിട്ട് ബിഗ് ബി തന്നെയൊരു നോക്ക് കാണാനായി എത്തുന്ന ആരാധകർക്ക് മുന്നിലെത്തും. കഴിഞ്ഞ 37 വർഷത്തോളമായി ബിഗ് ബി ആ പതിവ് തെറ്റിക്കാറില്ല. എന്നാൽ അനാരോഗ്യം മൂലം ഇന്നലെ ആരാധകർക്ക് മുന്നിലെത്താൻ പറ്റാത്തതിൽ ആരാധകരോട് ക്ഷമ ചോദിക്കുകയാണ് ബിഗ് ബി.

1982 ൽ ‘കൂലി’ എന്ന ചിത്രത്തിനിടെ ഉണ്ടായ ഗുരുതരമായ അപകടത്തിന് ശേഷമാണ് ‘ജൽസ’യ്ക്ക് മുന്നിൽ ആരാധകരെ കാണുന്ന പതിവ് ബിഗ് ബി തുടങ്ങുന്നത്. ഗുരുതരമായി പരിക്കേറ്റ് മരണത്തിന്‍റെ വക്കോളമെത്തിയ ബച്ചന് വേണ്ടി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി പതിനായിരകണക്കിന് ആളുകളാണ് പ്രാർത്ഥനകൾ സംഘടിപ്പിച്ചത്. തന്‍റെ ജീവന് വേണ്ടി പ്രാർത്ഥിച്ച ആരാധകരോടുള്ള സ്നേഹ സൂചകമായാണ് ബിഗ് ബിയുടെ ഈ ‘സൺഡേ മീറ്റ്’.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.