എറണാകുളം: ദേഹാസ്വാസ്ഥത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന നടനും സംവിധായകനുമായ ശ്രീനിവാസന്‍റെ ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ. ഞായറാഴ്‌ച വൈകുന്നേരമാണ് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ചെന്നൈയിലേക്ക് പോകാൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയപ്പോഴാണ് ശ്രീനിവാസന് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടത്. തുടർന്ന് അങ്കമാലി എല്‍.എഫ് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം അദ്ദേഹത്തെ ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രമേഹ സംബന്ധമായ അസുഖത്തെ തുടർന്ന് ശ്രീനിവാസൻ നേരത്തെ ഇതേ സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടറുടെ ചികിത്സയിലായിരുന്നു.