മഹേഷ് മഞ്ജരേക്കർ സംവിധാനം ചെയ്യുന്ന അന്തിം ദി ഫൈനൽ ട്രൂത്ത് സിനിമയിൽ സൽമാൻ ഖാനൊപ്പം സഹോദരി അർപ്പിതയുടെ ഭർത്താവും നടനുമായ ആയുഷ് ശർമയും അഭിനയിക്കുന്നുണ്ട്. ഇപ്പോള്‍ താരത്തിന്‍റെ ഫസ്റ്റ്‌ലുക്ക് അന്തിം ടീം പുറത്തുവിട്ടു. റഹൂലിയ എന്നാണ് ആയുഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. തോക്ക് ഏന്തി രൂക്ഷമായ മുഖഭാവവുമായി നില്‍ക്കുന്ന ആയുഷ്മാനാണ് പോസ്റ്ററിലുള്ളത്. കറുത്ത നിറത്തിലുള്ള പാന്‍റും ബനിയനും ഷര്‍ട്ടുമാണ് താരം ധരിച്ചിരിക്കുന്നത്. ഒരു ഗ്യാങ്‌സ്റ്ററുടെ വേഷമായിരിക്കും ആയുഷ് സിനിമയില്‍ എന്നാണ് ഫസ്റ്റ്ലുക്ക് സൂചിപ്പിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="
">
2018ല്‍ റിലീസ് ചെയ്‌ത ലവ്‌യാത്രിയാണ് ആയുഷിന്‍റെ അരങ്ങേറ്റ സിനിമ. സിനിമയില്‍ വരീന ഹുസൈന്‍ ആയിരുന്നു മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. അതേ സമയം, സൽമാന്‍റെ റിലീസിനൊരുങ്ങുന്ന പുതിയ ബോളിവുഡ് സിനിമ പ്രഭുദേവ സംവിധാനം ചെയ്യുന്ന രാധേ: യുവർ മോസ്റ്റ് വാണ്ടഡ് ഭായ് ആണ്.