സൂര്യനില്‍ നിന്നും ആരോഗ്യത്തിനു ഗുണം ചെയ്യുന്ന വിറ്റാമിന്‍ ഡി ലഭിക്കുമെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ ആവശ്യമായ വിറ്റാമിൻ ശരീരത്തിനു ലഭിക്കാൻ എത്ര സമയം വെയില്‍ കൊള്ളണം എന്ന കാര്യത്തെക്കുറിച്ച് ആളുകള്‍ക്ക് കൃത്യമായ ധാരണയില്ല എന്നതാണ് വസ്തുത. എല്ല്, പല്ല് എന്നിവയുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ് വിറ്റാമിന്‍ ഡിയെന്ന് മെഡിക്കല്‍ സയന്‍സ് തെളിയിച്ചിട്ടുണ്ട്.
സൂര്യപ്രകാശത്തിൽ നിന്നുള്ള അൾട്രാവയലറ്റ് ബി (യുവിബി) കിരണങ്ങൾ ഏഴ്- ഡൈഹൈഡ്രോകോളസ്ട്രോൾ സംയുക്തത്തിൽ നിന്ന് വിറ്റാമിൻ ഡി മൂന്ന് രൂപപ്പെടുത്തുന്നു. ഡൈഹൈഡ്രോ കൊളസ്ട്രോൾ നിര്‍മ്മാണം ശരീരത്തില്‍ നടക്കുന്നത് ചർമ്മത്തിന് നല്ലതാണ്. ഡൈഹൈഡ്രോ കൊളസ്ട്രോളിനെ മെഡിക്കൽ സയൻസിൽ 1,25 ഡിഎച്ച്സിസി അല്ലെങ്കിൽ വിറ്റാമിൻ ഡി മൂന്ന് എന്നറിയപ്പെടുന്നു. കൂൺ, മത്സ്യം, പാൽ, മുട്ട എന്നിവയിൽ വിറ്റമിന്‍ ഡി ലഭ്യമാണ്. 10 മുതൽ 30 മിനിറ്റ് വരെ സൂര്യപ്രകാശം ഏല്‍ക്കുന്നത് ആരോഗ്യത്തിനു വളരെയധികം ഗുണം ചെയ്യും. ഇതിലൂടെ 1000 അന്താരാഷ്ട്ര യൂണിറ്റ് വിറ്റാമിൻ ഡി നിര്‍മ്മിക്കാന്‍ കഴിയും എന്ന് വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. ആഴ്ചയിൽ രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെയെങ്കിലും വെയില്‍ ഏല്‍ക്കേണ്ടതുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.
വിറ്റാമിന്‍ ഡി ലഭിക്കുന്നതിലൂടെ തലച്ചോറിലെ സെറോടോണിൻ എന്ന രാസവസ്തുവിനെ ഉത്തേജിപ്പിക്കുകയും വിഷാദത്തെ മാറ്റുകയും ചെയ്യുന്നു എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഈ വിറ്റാമിൻ ലെപ്റ്റിൻ എന്ന ഹോർമോൺ നിയന്ത്രിക്കുന്നു. ഇത് വിശപ്പ് നിയന്ത്രിക്കാനും ഭാരം നിലനിർത്താനും സഹായിക്കുന്നു. അതിരാവിലെയുള്ള നടത്തം, വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക എന്നിവയാണ് വിറ്റാമിൻ ഡിയുടെ അളവ് വർധിപ്പിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ. കൂടുതൽ ഊർജ്ജം, ക്ഷീണം അകലുക, നല്ല ഉറക്കം ലഭിക്കുക, ഓർമ്മശക്തി വർധിക്കുക തുടങ്ങിയവ വിറ്റാമിന്‍ ഡി വഴി ലഭിക്കും. രാവിലെ അഞ്ച് മണി മുതല്‍ ആറു വരെയുള്ള സമയത്ത് നടക്കാനോ ജോഗിങിനോ പോകുന്നത് ശീലമാക്കുന്നത് നല്ലതാണ്. എർഗോകാൽസിഫെറോൾ എന്നറിയപ്പെടുന്ന സപ്ളിമെന്‍റ് വിറ്റാമിൻ ഡി ഹൃദയത്തിന് ഹാനികരമാണ് എന്നത് പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. ശരീരത്തിന്‍റെ അസന്തുലിതാവസ്ഥ, കരൾ രേഗം, ഹൃദയ സംബന്ധമായ രോഗം എന്നിവ സപ്ളിമെന്‍റിലൂടെ ഉണ്ടാവാന്‍ കാരണമാവും.