ETV Bharat / jagte-raho

അഞ്ചര വയസുകാരനെ മര്‍ദിച്ച പ്രതിയെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ കണ്ടെടുത്തത് വ്യാജനോട്ടുകള്‍

author img

By

Published : Apr 23, 2020, 1:42 PM IST

കൊല്ലം സ്വദേശി ഹനീഫ ഫിറോസിനെതിരെ ഉപ്പുതുറ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 12,58,000 രൂപയുടെ വ്യാജ നോട്ടുകളാണ് കണ്ടെടുത്തത്

വ്യാജനോട്ടുകള്‍ കണ്ടെത്തി  വ്യാജ നോട്ടുകള്‍ വാര്‍ത്തകള്‍  ഇടുക്കി വാര്‍ത്തകള്‍  police found fake notes  police found fake notes from idukki
അഞ്ചര വയസുകാരനെ മര്‍ദ്ദിച്ച കേസിലെ പ്രതിയെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ കണ്ടെടുത്തത് വ്യാജനോട്ടുകള്‍

ഇടുക്കി: രണ്ടാം ഭാര്യയുടെ അഞ്ചര വയസുള്ള മകനെ മര്‍ദിച്ച കേസില്‍ അറസ്റ്റിലായ പ്രതിയെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ വീട്ടില്‍ നിന്നും വ്യാജ നോട്ടുകളുടെ ശേഖരം കണ്ടെത്തി. കൊല്ലം സ്വദേശി ഹനീഫ ഫിറോസിനെതിരെ ഉപ്പുതുറ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 12,58,000 രൂപയുടെ വ്യാജ നോട്ടുകളാണ് കണ്ടെടുത്തത്.

മാട്ടുതാവളത്തെ വീട്ടില്‍ നിന്ന് 15900 രൂപയുടെ വ്യാജ നോട്ടുകളും വാഗമണ്ണില്‍ ഇയാള്‍ വാടകക്കെടുത്തിരുന്ന ഗ്ലോറി റിസോട്ടിലെ മുറിയില്‍ നിന്നും 12,42,100 രൂപയുടെ വ്യാജ നോട്ടുകളുമാണ് കണ്ടെടുത്തത്. കുമളി തേക്കടിയില്‍ ഇയാള്‍ വാടകക്ക് എടുത്തിരുന്ന ഹോം സ്റ്റേയില്‍ നിന്ന് നോട്ടുകള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ച പ്രിന്‍റര്‍, പേപ്പറുകള്‍, മഷി എന്നിവയും പൊലീസ് കണ്ടെത്തി. കട്ടപ്പന ഡിവൈഎസ്‌പി എന്‍.സി രാജ് മോഹന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.