താനെ: മഹാരാഷ്ട്രയില്‍ ഇ-കൊമേഴ്സ് പേയ്മെന്‍റ് വഴി വൃദ്ധനില്‍നിന്നും 13 ലക്ഷം കവര്‍ന്നതായി പരാതി. അംബേര്‍നാഥ് ജില്ലയിലാണ് സംഭവം. മെഷിനറി മെക്കാനിക്ക് കമ്പനി ഉടമയായ 60 വയസുകാരനാണ് തട്ടിപ്പിനിരയായത്. സംഭവത്തില്‍ രാഹുല്‍ ശര്‍മ രോഹിത് ശര്‍മ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
കുറച്ച് ദിവസം മുന്‍പ് മൊബൈലിൽ ഒരു കോൾ വന്നതായും തന്‍റെ പേടിഎം അക്കൗണ്ടിന്‍റ് കെവൈസി അപ്‌ഡേറ്റ് ചെയ്യാനായി വിവരങ്ങൾ ആവശ്യമാണെന്ന് കോളർമാർ പറഞ്ഞതായും പരാതിക്കാരന്‍ പറഞ്ഞു.
ഇതൊടെ ഇയാള്‍ തന്‍റെ അകൗണ്ട് വിവരങ്ങള്‍ നല്‍കുകയായിരുന്നു എന്ന് വര്‍ത്തക് നഗര്‍ പൊലീസ് പറഞ്ഞു. സ്ഥിരീകരണത്തിനായി ഒരു രൂപയുടെ ട്രാന്‍ഫര്‍ നടത്താനും സംഘം ആവശ്യപ്പെട്ടു. ഡിസംബർ ഇരുപത്തിനാലിന് ഫോണിലേക്ക് നിരവധി സന്ദേശങ്ങൾ ലഭിച്ചിരുന്നു. പേടിഎമ്മുമായി ബന്ധമുള്ള രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 13,09,911 രൂപ പോയതായി അദ്ദേഹത്തിന് സന്ദേശം ലഭിച്ചു. ഐ.ടി ആക്ട് അടക്കമുള്ള നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.