ബാഗ്‌ദാദ് (ഇറാഖ്) : വടക്കൻ ഇറാഖിലെ നിനവേയിൽ കല്യാണമണ്ഡപത്തിലുണ്ടായ തീപിടിത്തത്തിൽ 100 പേർ മരിക്കുകയും 150 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു (Fire Breaks Out At Wedding Hall). മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ലഭിക്കുന്ന വിവരം. ഇറാഖിലെ നിനവേ പ്രവിശ്യയിലെ ഹംദാനിയ പ്രദേശത്താണ് തീപിടുത്തമുണ്ടായത് ( Fire Breaks Out At Wedding Hall In Iraq).
അപകടത്തിൽപ്പെട്ടവർക്ക് ചികിത്സ നൽകാനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് അൽ-ബദർ പറഞ്ഞു. അതേസമയം പരിക്കേറ്റവരിൽ ചിലരെ പ്രാദേശിക ആശുപത്രികളിലേക്ക് മാറ്റിയതായി നിനവേ പ്രവിശ്യ ഗവർണർ നജിം അൽ ജുബൂരി പറഞ്ഞു.
തീപിടുത്തത്തിലുണ്ടായ ആളപായത്തിന്‍റെ അന്തിമ കണക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നും മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എന്നാൽ തീപിടിത്തത്തിന്‍റെ കാരണത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായില്ല.
കല്യാണ മണ്ഡപത്തിൽ തീ ആളിപ്പടരുന്നതും അഗ്നിശമന സേനാംഗങ്ങൾക്ക് നേരെ ഒരാൾ ആക്രോശിക്കുന്നതും കത്തിക്കരിഞ്ഞ അവശിഷ്‌ടങ്ങളും ടെലിവിഷൻ ചാലനുകള്‍ സംപ്രേഷണം ചെയ്‌തിരുന്നു. വേദിയിലുണ്ടായ പടക്കങ്ങളിലേക്ക് തീ ആളി പടർന്നതുകൊണ്ടാവാം അപകടമുണ്ടായതെന്ന് കുർദിഷ് ടെലിവിഷൻ വാർത്ത ചാനൽ റുഡോ റിപ്പോർട്ട് ചെയ്‌തു.
രാജ്യത്ത് നിയമ വിരുദ്ധമായ ക്ലാഡിങ് കൊണ്ടാണ് വിവാഹ ഹാളിന്‍റെ പുറംഭാഗം അലങ്കരിച്ചതെന്നും ചെലവു കുറഞ്ഞ നിർമാണ സാമഗ്രികൾ ഉപയോഗിച്ചതാണ് ഹാളിന്‍റെ ഭാഗങ്ങൾ തകരാൻ ഇടയാക്കിയതെന്നും ഇറാഖി വാർത്ത ഏജൻസിയെ ഉദ്ധരിച്ച് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം അധികാരികൾ ഹാളിൽ ക്ലാഡിങ് ഉപയോഗിക്കാൻ അനുവദിച്ചത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. ചിലതരം ക്ലാഡിങ് തീയെ പ്രതിരോധിക്കുന്ന വസ്‌തുക്കൾ ഉപയോഗിച്ച് നിർമിക്കാമെങ്കിലും കല്യാണ മണ്ഡപത്തിലുളള ക്ലാഡിങ് കർശനമായ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്ന തരത്തിലല്ല രൂപകൽപ്പന ചെയ്‌തതെന്നും വിദഗ്‌ധർ പറഞ്ഞു.
അതേസമയം രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം 72 പേരുടെ മരണത്തിനിടയാക്കിയ ലണ്ടനിലെ ഗ്രെൻഫെൽ ടവറിലെ തീപിടിത്തവും യുഎഇയുലുണ്ടായ ഒന്നിലധികം തീപിടിത്തങ്ങളും ഇത്തരം തീപിടിത്തത്തിൽ ഉൾപ്പെടുന്നു.
ALSO READ:Fire Breaks Out At Industrial Unit Noida : നോയിഡയിലെ വ്യവസായ യൂണിറ്റിൽ വൻ തീപിടിത്തം; ആളപായമില്ല
വ്യവസായ യൂണിറ്റിൽ തീപിടിത്തം: അത്തിടെ ഉത്തർപ്രദേശിലെ നോയിഡ സെക്‌ടർ മൂന്നിലെ വ്യവസായ യൂണിറ്റിൽ വൻ തീപിടിത്തം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു (Fire Breaks Out At Industrial Unit Noida). സെപ്‌റ്റംബര്‍ 4 ന് പുലർച്ചെയാണ് അപകടമുണ്ടായത്. തീപിടിത്തത്തിൽ ആളപായം ഉണ്ടായില്ല. ലോക്‌പാൽ ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിലാണ് അപകടമുണ്ടായത്.
തീപിടിത്തത്തെ കുറിച്ച് വിവരം ലഭിച്ചയുടൻ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയിരുന്നു. ഏഴ് അഗ്നിശമന സേനകളുടെ സഹായത്തോടെ ഒരു മണിക്കൂറത്തെ പരിശ്രമത്തിന് ശേഷമാണ് തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞതെന്ന് ഗൗതം ബുദ്ധ നഗർ ചീഫ് ഫയർ ഓഫിസർ പ്രദീപ് കുമാർ പറഞ്ഞു.