അങ്കാറ: തുർക്കിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 42,308 പേർക്ക് കൊവിഡ് റിപ്പോർട്ട് ചെയ്തു.രാജ്യത്തെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 3,400,296 ആയിട്ടുണ്ട്. മഹാമാരി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിതെന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്.
പുതിയ കേസുകളിൽ 1,471പേർക്ക് രോഗലക്ഷണങ്ങളുണ്ട്. തുർക്കിയിൽ രോഗം ബാധിച്ച് മരിച്ചവരുടെ 31,892 ആയി ഉയർന്നിട്ടുണ്ട്. 24,419 പേർ രോഗമുക്തി നേടിയതോടെ രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,059,462 ആയി ഉയർന്നു.
കൊവിഡ് രോഗികളിൽ ന്യുമോണിയയുടെ നിരക്ക് 3.6 ശതമാനമാണെന്ന് മന്ത്രാലയം അറിയിക്കുകയുണ്ടായി. കഴിഞ്ഞ ദിവസം മൊത്തം 248,968 പരിശോധനകളാണ് നടത്തിയത്. ഇതോടെ മൊത്തം പരിശോധനകളുടെ എണ്ണം 39,070,763 ആയി.
ചൈനീസ് വാക്സിൻ അടിയന്തിരമായി ഉപയോഗിക്കുന്നതിന് അധികൃതർ അംഗീകാരം നൽകിയതിനെത്തുടർന്ന് ജനുവരി 14 ന് തുർക്കിയിൽ വൻതോതിൽ വാക്സിനേഷൻ ആരംഭിച്ചിരുന്നു. ഇതുവരെ 9,472,000 പേർക്ക് വാക്സിനേഷൻ ലഭിച്ചിട്ടുണ്ട്.