ലണ്ടന്‍: അതിതീവ്ര കൊവിഡ് വൈറസ് കണ്ടുപിടിച്ച സാഹചര്യത്തില്‍ ബ്രിട്ടനില്‍ വീണ്ടും സമ്പൂര്‍ണ ലോക്ക് ഡൗണ്‍. പ്രധാനമന്ത്രി ബോറിസ് ജോണ്‍സനാണ് ഇക്കാര്യം അറിയിച്ചത്. ബുധനാഴ്ച അര്‍ധ രാത്രി മുതലാകും അടച്ചിടല്‍ നിലവില്‍ വരിക. ഫെബ്രുവരി പകുതി വരെയാണ് അടച്ചിടല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞവര്‍ഷം മാര്‍ച്ച് മുതല്‍ ജൂണ്‍വരെ ഏര്‍പ്പെടുത്തിയ ആദ്യഘട്ട ലോക്ക് ഡൗണിന് സമാനമാണ് ഇത്തവണയും. അവശ്യ സര്‍വീസുകളും കടകളും ഒഴികെയുള്ള സ്ഥാപനങ്ങള്‍ അടച്ചിടാനാണ് നിര്‍ദേശം. ആദ്യഘട്ടത്തിനേക്കാല്‍ 40 മടങ്ങ് വേഗത്തിലാണ് ആശുപത്രികള്‍ നിറയുന്നതെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു. 20 ശതമാനമായിരുന്നു രാജ്യത്ത് മരണ നിരക്ക്.