ന്യൂഡല്‍ഹി: യുദ്ധം രൂക്ഷമായ യുക്രൈനിലെ സുമിയില്‍ കുടുങ്ങികിടന്നിരുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുമായുള്ള ആദ്യവിമാനം രാജ്യത്തെത്തി. ഇന്ന് രാവിലെ 5.45നാണ് പോളണ്ടില്‍ നിന്ന് പുറപ്പെട്ട വിമാനം ന്യൂഡല്‍ഹിയില്‍ എത്തിയത്. സുമിയില്‍ നിന്ന് രക്ഷപ്പെടുത്തിയ അറനൂറ് വിദ്യാര്‍ഥികള്‍ ഇപ്പോള്‍ പോളണ്ടിലാണ്. ഇവര്‍ക്കായി മൂന്ന് വിമാനങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ അയച്ചത്.
ഒന്നാം, രണ്ടാം, മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥികളാണ് എത്തിയത്. 8.40ന് എത്തുന്ന രണ്ടാമത്തെ വിമാനത്തില്‍ നാലാം, അഞ്ചാം വര്‍ഷ വിദ്യാര്‍ഥികളാണ് ഉള്ളത്. മൂന്നാമത്തെ വിമാനം വളര്‍ത്തുമൃഗങ്ങളുമായി വരുന്നവര്‍ക്കും അഞ്ചാം, ആറാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കും, രാജ്യത്തേക്ക് തിരികെവരാന്‍ ബാക്കിയുള്ളവര്‍ക്കും വേണ്ടിയാണ്.
സുമിയില്‍ കുടുങ്ങികിടക്കുന്നവര്‍ക്ക് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത് ഈ കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ്. ഓപ്പറേഷന്‍ ഗംഗ എന്ന പേരിലാണ് യുക്രൈനില്‍ കുടുങ്ങികിടക്കുന്ന ഇന്ത്യക്കാര്‍ക്ക് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചത്.
ALSO READ: 'ഈ വിജയം 2024 ലേതിന് മുന്നോടി' ; ഹോളി ആഘോഷം നേരത്തേ തുടങ്ങിയെന്ന് നരേന്ദ്രമോദി