ബീജിങ്: ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 106 ആയി. 1,300 പേരില്‍ പുതിയതായി കൊറോണ സ്ഥിരീകരിച്ചു.
വൈറസ് ബാധിച്ച് 24 പേർ കൂടി മരിച്ചുവെന്നും 1,291 പേർ കൂടി രോഗബാധിതരാണെന്നും മധ്യ ഹ്യൂബി പ്രവിശ്യയിലെ ആരോഗ്യ കമ്മീഷൻ അറിയിച്ചു. വൈറസ് പടരാതിരിക്കാന്‍ മുന്‍കൂര്‍ കരുതല്‍ സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
മറ്റ് രാജ്യങ്ങളില്‍ നിന്ന് ചൈനയിലേക്കും ചൈനയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്കുമുള്ള യാത്രകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫ്രാൻസ്, ജപ്പാൻ, യുഎസ് എന്നീ രാജ്യങ്ങള്‍ എല്ലാം ഈ തീരുമാനം നടപ്പിലാക്കി കഴിഞ്ഞു. ശ്രീലങ്കയും തായ്‌ലൻഡും ഉൾപ്പെടെയുള്ള രാജ്യങ്ങളും വൈറസിനെ നേരിടാനുള്ള ക്രമീകരണങ്ങള്‍ സ്വീകരിച്ചിരിക്കുകയാണ്.