ബെയ്‌ജിങ്: ചൈനയില്‍ തിങ്കളാഴ്‌ച 89 കൊവിഡ് 19 കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് പുറത്ത് നിന്നെത്തുന്ന ചൈനക്കാരായ 1464 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 89 പേരില്‍ 3 പേര്‍ ചൈനക്കുള്ളില്‍ തന്നെ താമസിക്കുന്നവരാണ്. രോഗലക്ഷണങ്ങളില്ലാത്തവര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് ഗൗരവമേറിയ കാര്യമാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. രോഗലക്ഷണം പ്രകടിപ്പിക്കാത്ത 1005 പേരാണ് ചൈനയില്‍ ഇപ്പോള്‍ ചികില്‍സയിലുള്ളത്.
യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും യുഎസ് ,റഷ്യ ,ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നും ചൈനീസ് സ്വദേശികള്‍ കൂടി രാജ്യത്തെത്തിയതോടെയാണ് കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായത്. 16 വിമാനങ്ങളില്‍ 2000 ചൈനക്കാരാണ് രാജ്യത്തെത്തിയത്. ഇവരെ സ്ക്രീനിങ്ങ് ചെയ്യുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ചൈനയില്‍ ഇതുവരെ 82249 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 3341 പേര്‍ മരിച്ചു.1170 പേര്‍ ഇപ്പോഴും ചികില്‍സയിലാണ്. 77378 പേര്‍ രോഗവിമുക്തരായി. ഹോങ്കോങ്ങില്‍ 1009 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതില്‍ 4 പേര്‍ മരിച്ചു. മാക്കോയില്‍ 45 കേസുകളും തായ്‌വാനില്‍ 393 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്‌തത്.