ബാഗ്ദാദ്: ഇറാഖിലെ യുഎസ് സൈനിക താവളത്തിന് നേരെ റോക്കറ്റ് ആക്രമണം. ബാഗ്ദാദില്‍ നിന്നും 20 കിലോമിറ്റര്‍ അകലെയുള്ള താജി സൈനിക താവളത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് ഇറാഖ് സൈന്യം അറിയിച്ചു. രണ്ട് കത്യുഷ റോക്കറ്റുകളാണ് സൈനിക താവളത്തിന് സമീപം പതിച്ചത്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഇറാൻ സൈനിക തലവൻ ഖാസിം സുലൈമാനിക്ക് നേരെ യുഎസ് നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം ഉടലെടുത്തത്.