വാഷിങ്ടണ്‍: കഴിഞ്ഞ ചൊവ്വാഴ്‌ച ഇറാഖില്‍ യുഎസ് കാര്യലയത്തിന് നേരെ ഉണ്ടായ പ്രക്ഷോഭകരുടെ ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് കൂടുതല്‍ സൈന്യത്തെ വിന്യസിച്ചതായി യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പ്പര്‍.
ഇറാഖില്‍ ജോലി ചെയ്യുന്ന അമേരിക്കന്‍ പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും ഇറാഖ് സര്‍ക്കാര്‍ യുഎസ് സൈന്യത്തെ പിന്തുണക്കണമെന്നും എസ്‌പ്പര്‍ പറഞ്ഞു. ഇറാന്‍റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സായുധസംഘടനയായ ഹിസ്ബുള്ള ബ്രിഗോഡ്‌സിനെ ലക്ഷ്യമിട്ട് യുഎസ് ഇറാഖിലും സിറിയയിലും ഞായറാഴ്‌ച നടത്തിയ വ്യോമാക്രമണങ്ങള്‍ക്ക് തിരിച്ചടിയെന്ന നിലയിലായിരുന്നു യുഎസ് സ്ഥാനാപതി കാര്യാലയത്തിന് നേരെ പ്രക്ഷോഭകര്‍ ആക്രമണം നടത്തിയത്.