വാഷിങ്ടൺ: 9/11 ഭീകരാക്രമണത്തിന് 20 വർഷം പിന്നിടുമ്പോൾ അനുസ്‌മരണ അറിയിച്ച് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. 'സെപ്‌റ്റംബർ 11നുണ്ടായ ഭീകരാക്രമണത്തിൽ 90 രാജ്യങ്ങളിലെ 2977 പൗരന്മാർ കൊല്ലപ്പെടുകയും 25000 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. അമേരിക്ക നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും അനുസ്മരിക്കുന്നു' ജോ ബൈഡൻ ട്വിറ്ററിൽ പങ്കുവച്ച വീഡിയോ സന്ദേശത്തിൽ പറയുന്നു.
ദുർബലമായ സമയത്ത് പോലും ഐക്യമാണ് നമ്മുടെ വലിയ ശക്തിയെന്നും അദ്ദേഹം സന്ദേശത്തിൽ പറയുന്നു. ഭീകരാക്രമണത്തിന് ശേഷമുണ്ടായ സംഭവങ്ങളിൽ ജീവൻ നഷ്‌ടപ്പെട്ട സേനാംഗങ്ങളെയും അദ്ദേഹം അനുസ്‌മരിച്ചു. അഗ്നിശമന സേന പ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ, ഇഎംടി ആൻഡ് കൺസ്‌ട്രക്ഷൻ തൊഴിലാളികൾ, സർവീസ് അംഗങ്ങൾ തുടങ്ങി രക്ഷാപ്രവർത്തനങ്ങളിലും പുനർനിർമാണങ്ങളിലും ഭാഗമായവരെ അനുമോദിക്കുന്നുവെന്നും ബൈഡൻ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
-
On the eve of the 20th anniversary of the horrific 9/11 attacks, President Biden honors the lives of those we lost and highlights how even at our most vulnerable – unity is our greatest strength.pic.twitter.com/TdVhw9TVpb
— The White House (@WhiteHouse) September 10, 2021 " class="align-text-top noRightClick twitterSection" data="
">On the eve of the 20th anniversary of the horrific 9/11 attacks, President Biden honors the lives of those we lost and highlights how even at our most vulnerable – unity is our greatest strength.pic.twitter.com/TdVhw9TVpb
— The White House (@WhiteHouse) September 10, 2021On the eve of the 20th anniversary of the horrific 9/11 attacks, President Biden honors the lives of those we lost and highlights how even at our most vulnerable – unity is our greatest strength.pic.twitter.com/TdVhw9TVpb
— The White House (@WhiteHouse) September 10, 2021
READ MORE: 9/11 സ്മരണയില്‍ അമേരിക്ക; ലോകം നടുങ്ങിയ ദിനത്തിന് രണ്ട് പതിറ്റാണ്ട്