ന്യൂഡൽഹി: ഇന്ത്യ-അമേരിക്കൻ സാമ്പത്തിക ശാസ്‌ത്രജ്ഞനും, സാമ്പത്തിക ശാസ്‌ത്രത്തിൽ നൊബേൽ പുരസ്‌കാര ജേതാവുമായ അഭിജിത്ത് ബാനര്‍ജിയെ മൈക്രോസോഫ്‌റ്റിന്‍റെ സഹസ്ഥാപകനായ ബിൽ ഗേറ്റ്സ് അഭിനന്ദിച്ചു. അഭിജിത് ബാനർജിയും അദ്ദേഹത്തിന്‍റെ ഭാര്യ എസ്ഥർ ഡഫ്ലോയും മറ്റൊരു അമേരിക്കൻ സാമ്പത്തിക വിദഗ്‌ധൻ മൈക്കൽ ക്രെമറും ചേർന്നാണ് 2019 ലെ നൊബേൽ സാമ്പത്തിക പുരസ്‌കാരം പങ്കുവെച്ചത്. എല്ലാ വിജയികളെയും അഭിനന്ദിക്കുന്നുവെന്നും ലോകത്തിലെ ദരിദ്രരുടെ ജീവിതത്തിലെ സങ്കീർണതകൾ വിദഗ്‌ധരുടെ ജോലിയിൽ നിന്നും മനസിലാക്കാൻ സാധിച്ചുവെന്നും ബിൽ ഗേറ്റ്സ് ട്വിറ്ററിൽ കുറിച്ചു. 'ആഗോള ദാരിദ്ര്യം കുറക്കുന്നതിനുള്ള പരീക്ഷണാത്മക സമീപന'ത്തിനാണ് അഭിജിത്ത് ബാനര്‍ജി, എസ്ഥർ ഡഫ്ലോ, മൈക്കൽ ക്രെമർ എന്നിവർക്ക് നൊബേല്‍ പുരസ്‌കാരം ലഭിച്ചത്.
അഭിജിത്ത് ബാനര്‍ജിയെ അഭിനന്ദിച്ച് ബിൽ ഗേറ്റ്സ്
ശനിയാഴ്‌ചയാണ് നൊബേല്‍ പുരസ്‌കാര ജേതാവ് അഭിജിത്ത് ബാനര്‍ജിയെ അഭിനന്ദിച്ചുകൊണ്ട് ബിൽ ഗേറ്റ്സിന്‍റെ ട്വിറ്റർ സന്ദേശം എത്തിയത്.

Conclusion: