Mohanlal to sponsor 20 tribal students: അട്ടപ്പാടിയിലെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്ത് മോഹന്‍ലാലിന്‍റെ ജീവകാരുണ്യ പ്രസ്ഥാനമായ വിശ്വശാന്തി ഫൗണ്ടേഷന്‍. 20 കുട്ടികളെയാണ് സംഘടന ഏറ്റെടുത്തിരിക്കുന്നത്. മോഹന്‍ലാല്‍ തന്‍റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
വിന്‍റേജ് എന്നാണ് പദ്ധതിയുടെ പേര്. പദ്ധതിയുടെ ഭാഗമായി പ്രത്യേക ക്യാമ്പ് നടത്തിയാണ് കുട്ടികളെ തെരഞ്ഞെടുത്തത്. ഓരോ കുട്ടികളുടെയും അഭിരുചിക്ക് അനുസരിച്ച് അവരെ വളര്‍ത്തിക്കൊണ്ട് വരികയും അവരുടെ താല്‍പര്യത്തിനനുസരിച്ച് പഠിപ്പിക്കുകയും ചെയ്യും. ഏത് കോഴ്‌സ് പഠിക്കണമെന്ന് ആഗ്രഹിച്ചാലും അത് പൂര്‍ത്തീകരിച്ച് കൊടുക്കുമെന്നും സംഘടന ഉറപ്പ് നല്‍കുന്നുവെന്ന് മോഹന്‍ലാല്‍ പറയുന്നു.
- " class="align-text-top noRightClick twitterSection" data="">
നിലവില്‍ തെരഞ്ഞെടുത്തിരിക്കുന്ന 20 കുട്ടികളുടെ 15 വര്‍ഷത്തെ പഠനവും അത് സംബന്ധമായ ചെലവുകളും മറ്റും സംഘടന തന്നെ നിര്‍വഹിക്കും. ഈ 15 വര്‍ഷങ്ങളിലും കുട്ടികളുടെ രക്ഷകര്‍ത്താവായും ഗുരുവായും അവര്‍ക്കൊപ്പം എപ്പോഴുമുണ്ടാകുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഇത്തരത്തില്‍ കുട്ടികളെ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. ആദിവാസി മേഖലയില്‍ നിന്നും ഓരോ വര്‍ഷവും 20 കുട്ടികളെ കണ്ടെത്തി അവര്‍ക്ക് വിദ്യാഭ്യാസവും മറ്റ് സഹായങ്ങളും സംഘടന നല്‍കുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.
Also Read: 'ജനകോടികൾക്കൊപ്പം, പ്രാർഥനകളോടെ' ; മഞ്ഞപ്പടയ്‌ക്ക് ആശംസകളുമായി മോഹന്‍ലാല്‍