ഷാരൂഖ് ഖാന്‍ ദീപിക പദുകോണ്‍ ചിത്രം 'പഠാനി'ലെ ആദ്യ ഗാനം 'ബേഷരം രംഗ്' വിമർശകർക്കിടയിൽ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഗാനരംഗത്തില്‍ ദീപിക ധരിച്ച കാവി വേഷം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിരവധി രാഷ്‌ട്രീയ വൃത്തങ്ങൾ രംഗത്തെത്തിയിരുന്നു. 'പഠാന്‍' ഗാനം ഹിന്ദുത്വ സമുദായത്തെ വൃണപ്പെടുത്തിയെന്നാരോപിച്ചും ഒരു കൂട്ടര്‍ രംഗത്തെത്തിയിരുന്നു.
സിനിമയ്‌ക്കെതിരെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങള്‍ അലയടിക്കുകയാണിപ്പോള്‍. ഈ സാഹചര്യത്തില്‍ 'പഠാന്‍' സിനിമയേയും ടീമിനെയും പിന്തുണച്ച് സിനിമ മേഖലയിലെ നിരവധി പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഷാരൂഖ് ചിത്രത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് കന്നഡ നടിയും മുന്‍ ലോക്‌സഭാംഗവുമായ രമ്യ.
-
Samantha trolled for her divorce, Sai Pallavi for her opinion,Rashmika for her separation, Deepika for her clothes and many, many other women for pretty much EVERYTHING. Freedom of choice is our basic right. Women are the embodiment of Maa Durga- misogyny is an evil we must fight
— Ramya/Divya Spandana (@divyaspandana) December 16, 2022 " class="align-text-top noRightClick twitterSection" data="
">Samantha trolled for her divorce, Sai Pallavi for her opinion,Rashmika for her separation, Deepika for her clothes and many, many other women for pretty much EVERYTHING. Freedom of choice is our basic right. Women are the embodiment of Maa Durga- misogyny is an evil we must fight
— Ramya/Divya Spandana (@divyaspandana) December 16, 2022Samantha trolled for her divorce, Sai Pallavi for her opinion,Rashmika for her separation, Deepika for her clothes and many, many other women for pretty much EVERYTHING. Freedom of choice is our basic right. Women are the embodiment of Maa Durga- misogyny is an evil we must fight
— Ramya/Divya Spandana (@divyaspandana) December 16, 2022
സ്‌ത്രീകൾക്കെതിരെയുള്ള അതിരു കടന്ന സ്‌ത്രീ വിരുദ്ധതക്കെതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് താരം. ട്വിറ്ററിലൂടെയാണ് രമ്യ പ്രതികരിച്ചിരിക്കുന്നത്. സമൂഹത്തിൽ വേരൂന്നിയ സ്‌ത്രീ വിരുദ്ധർക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി പോരാടാന്‍ ആഹ്വാനം ചെയ്‌തു കൊണ്ടുള്ള ശക്തമായ കുറിപ്പാണ് രമ്യ പങ്കുവച്ചിരിക്കുന്നത്. ദീപികയ്‌ക്ക് സമാനമായുള്ള അനുഭവങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്ന ബോളിവുഡ് ടോളിവുഡ് നടിമാരുടെ ഉദാഹരണം സഹിതമായിരുന്നു രമ്യയുടെ ട്വീറ്റ്.
'വിവാഹ മോചനത്തിന്‍റെ പേരില്‍ സാമന്തയേയും സ്വന്തം നിലപാടുകളുടെ പേരില്‍ സായ് പല്ലവിയേയും വേര്‍പിരിയലിന്‍റെ പേരില്‍ രശ്‌മിക മന്ദാനയേയും വസ്‌ത്രധാരണത്തിന്‍റെ പേരില്‍ ദീപിക പദുകോണിനെയും വിമര്‍ശിച്ചു. സ്‌ത്രീകള്‍ അവരവരുടെ തിരഞ്ഞെടുപ്പുകളുടെ പേരില്‍ മറ്റുള്ളവരുടെ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നു.
തിരഞ്ഞെടുക്കാനുള്ള അവകാശം നമ്മുടെ അടിസ്ഥാന അവകാശമാണ്. ദുര്‍ഗ ദേവിയുടെ രൂപമായാണ് സ്‌ത്രീകളെ കണക്കാക്കുന്നത്. എന്നാല്‍ ഇന്ന് സ്‌ത്രീകള്‍ക്കെതിരെ ഉയരുന്ന മോശം വികാരത്തിനെതിരെ പോരാടേണ്ടതുണ്ട്', -രമ്യ കുറിച്ചു.
Also Read: 'രണ്‍വീര്‍ എന്തുതരം ഭര്‍ത്താവാണ്' ; താരദമ്പതികളെ അധിക്ഷേപിച്ച് മുന്‍ ഐപിഎസ് ഒഫിസര്‍