ETV Bharat / crime

മതവികാരം വ്രണപ്പെടുത്തിയ കേസ് : ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്‌ന സുരേഷിന്‍റെ അഭിഭാഷകൻ കോടതിയില്‍

'കേരള സർക്കാർ കൊണ്ടോട്ടിയിൽ നിന്ന് കാബൂളിലേക്ക് കെഎസ്ആര്‍ടിസി സർവീസ് നടത്തുന്നു' എന്ന് പരാമര്‍ശിച്ച് ബസ് ഡ്രൈവറെ രൂപത്തിന്‍റെയും വേഷത്തിന്‍റെയും പേരില്‍ മതപരമായി അധിക്ഷേപിച്ചായിരുന്നു പോസ്റ്റ്

swapna sureshs advocate r krishnaraj  Advocate R Krishnaraj  KSRTC Driver case  Swapn Suresh  മതവികാരം വ്രണപ്പെടുത്തിയ കേസ്  സ്വപ്‌ന സുരേഷിന്‍റെ അഭിഭാഷകൻ ആർ കൃഷ്‌ണരാജ്  കെഎസ്ആർടിസി ഡ്രൈവറെ വേഷത്തിന്‍റെ പേരിൽ അധിക്ഷേപിച്ച് മതവികാരം വ്രണപ്പെടുത്തിയെന്ന കേസ്
മതവികാരം വ്രണപ്പെടുത്തിയ കേസ്: ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്‌ന സുരേഷിന്‍റെ അഭിഭാഷകൻ കോടതിയില്‍
author img

By

Published : Jun 29, 2022, 6:10 PM IST

എറണാകുളം : തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്‌ന സുരേഷിന്‍റെ അഭിഭാഷകൻ ആർ. കൃഷ്‌ണരാജ് കോടതിയില്‍. കെ.എസ്.ആർ.ടി.സി ഡ്രൈവറെ വേഷത്തിന്‍റെ പേരിൽ അധിക്ഷേപിച്ച് മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ സെഷൻസ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലെ വാദത്തിനിടെയാണ് ഈ കാര്യം അറിയിച്ചത്. തനിക്ക് ജാമ്യം അനുവദിക്കണം, അല്ലാത്ത പക്ഷം താൻ കുറ്റക്കാരനാണെന്ന് വ്യാഖ്യാനിക്കപ്പെടാമെന്നും ഇത് ജീവന് ഭീഷണിയാണെന്നും കൃഷ്‌ണരാജ് വാദിച്ചു.

ഉദയ്‌പൂർ സംഭവമുൾപ്പടെ ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്. തനിക്കെതിരെ നിയമസഭയിൽ ഉൾപ്പടെ വിമർശനമുണ്ടായതായും ഹർജിക്കാരൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഏത് ജാമ്യ വ്യവസ്ഥയും അംഗീകരിക്കാമെന്നും അന്വേഷണവുമായി പൂർണമായും സഹകരിക്കാമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം കൃഷ്‌ണരാജിന് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു.

കേസ് ഡയറി ഉൾപ്പടെ പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. തുടര്‍ന്ന് മുൻകൂർ ജാമ്യാപേക്ഷ കോടതി വിധി പറയാനായി മാറ്റി. കെ.എസ്.ആർ.ടി.സി ഡ്രൈവറെ വേഷത്തിന്‍റെ പേരിൽ മതപരമായി അധിക്ഷേപിച്ചുവെന്ന തൃശൂർ സ്വദേശിയും അഭിഭാഷകനുമായ വി.ആർ അനൂപിന്‍റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് കൃഷ്‌ണരാജിനെതിരെ കേസെടുത്തത്.

താടിവച്ച കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ ഫോട്ടോ സോഷ്യൽ മീഡിയയിലൂടെ മതപരമായി അധിക്ഷേപിക്കുന്ന തരത്തിൽ കൃഷ്‌ണരാജ് പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരായ പരാതിയിൽ ഐ.പി.സി 295 എ പ്രകാരമാണ് കേസ് എടുത്തത്. 'കേരള സർക്കാർ കൊണ്ടോട്ടിയിൽ നിന്ന് കാബൂളിലേക്ക് കെഎസ്ആര്‍ടിസി സർവീസ് നടത്തുന്നു' എന്ന് പരാമര്‍ശിച്ച് ബസ് ഡ്രൈവറെ രൂപത്തിന്‍റെയും വേഷത്തിന്‍റെയും പേരില്‍ മതപരമായി അധിക്ഷേപിച്ചായിരുന്നു പോസ്റ്റ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.