തിരുവനന്തപുരം: വീട്ടുനീരിക്ഷണം ലംഘിക്കുന്നവരെയും വാഹനങ്ങളിലെ അധിക യാത്രക്കാരെയും കണ്ടെത്താൻ പൊലീസിന്‍റെ മിന്നൽ പരിശോധന. ഇത് സംബന്ധിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകി. വീട്ടുനിരീക്ഷണത്തിൽ കഴിയുന്നവർ നിർദേശം ലംഘിച്ച് പുറത്തിറങ്ങുന്നത് കണ്ടെത്തിയാല്‍ സർക്കാർ ക്വാറന്‍റൈൻ കേന്ദ്രങ്ങളിലേക്ക് ഇവരെ മാറ്റും. നിയമ നടപടികളും സ്വീകരിക്കും. മിന്നൽ പരിശോധനയ്ക്ക് ബൈക്ക് പട്രോൾ, ഷാഡോ ടീം എന്നിവയുടെ സേവനം ഉപയോഗിക്കും. ഇരുചക്രവാഹനങ്ങൾ, ഓട്ടോറിക്ഷ, കാറുകൾ എന്നിവയിൽ അനുവദനീയമായതിൽ കൂടുതൽ പേർ യാത്ര ചെയ്യാൻ അനുവദിക്കില്ല. ഇതു തടയാൻ വാഹനങ്ങളിൽ മിന്നൽ പരിശോധന നടത്തും. ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ മാസ്കും ഹെൽമറ്റും ധരിക്കുന്നുവെന്ന് ഉറപ്പാക്കാനും നിർദേശം നൽകിയിട്ടുണ്ട്.
നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടാൻ പൊലീസിന്‍റെ മിന്നല്‍ പരിശോധന - ലോക്ക് ഡൗണ്‍ വാര്‍ത്തകള്‍
വീട്ടുനിരീക്ഷണത്തിൽ കഴിയുന്നവർ നിർദേശം ലംഘിച്ച് പുറത്തിറങ്ങുന്നത് കണ്ടെത്തിയാല്‍ സര്‍ക്കാര്‍ ക്വാറന്‍റൈനിലേക്ക് മാറ്റും