തിരുവനന്തപുരം : സംസ്ഥാനത്ത് നാല് ദിവസം അടുപ്പിച്ച് ബാങ്കുകള്‍ അവധിയായതിനാല്‍ ഇന്നും നാളെയും തുറന്നുപ്രവര്‍ത്തിക്കാന്‍ സഹകരണ ബാങ്കുകള്‍ക്ക് നിര്‍ദേശം. നാലാം ശനിയാഴ്‌ചയായതിനാല്‍ ഇന്ന് അവധിയുള്ള സ്ഥാപനങ്ങള്‍ക്ക് തുറക്കാമെന്ന് സഹകരണ രജിസ്ട്രാര്‍ നിര്‍ദേശം നല്‍കി.
ശനി,ഞായര്‍ ദിവസങ്ങളിലെ ബാങ്ക് അവധി കൂടാതെ തിങ്കള്‍,ചൊവ്വ ദിവസങ്ങളിലെ പൊതുപണിമുടക്കിന്‍റെ ഭാഗമായാണ് നാല് ദിവസം ബാങ്ക് അവധിയായത്. ബാങ്ക് ജീവനക്കാരുടെ 9 സംഘടനകളില്‍ 3 എണ്ണം സംസ്ഥാനത്ത് പണിമുടക്കുന്നുണ്ട്.
ALSO READ: ദേശീയ പണിമുടക്ക്; കേരളത്തില്‍ 48 മണിക്കൂര്‍ ഹര്‍ത്താല്‍ സമാന സാഹചര്യം
സംസ്ഥാനത്തെ ഭൂരിഭാഗം ബാങ്ക് ജീവനക്കാരും അംഗമായ സംഘടനകളാണ് പണിമുടക്കുന്നത്. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് പണമിടപാടിനെ ഇത് സാരമായി ബാധിക്കും. ഇത് നേരിടുന്നതിന്‍റെ ഭാഗമായാണ് സഹകരണ ബാങ്കുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.