ETV Bharat / city

എറണാകുളത്ത് സ്ഥാനാര്‍ഥികളായി; യുഡിഎഫിനും എല്‍ഡിഎഫിനും അപരന്മാര്‍

author img

By

Published : Oct 1, 2019, 4:11 PM IST

ഇടതു സ്വതന്ത്രൻ മനു റോയിക്ക് അപരനായി കെ.എം.മനുവും, യു.ഡി.ഫ് സ്ഥാനാർഥി ടി.ജെ.വിനോദിന്‍റെ അപരനായി സ്വതന്ത്രന്‍ എ.പി.വിനോദും മത്സരിക്കുന്നു

എറണാകുളത്ത് സ്ഥാനാര്‍ഥികളായി യുഡിഎഫിനും എല്‍ഡിഎഫിനും അപരന്മാര്‍

എറണാകുളം: മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രികളുടെ സൂക്ഷ്‌മപരിശോധന പൂര്‍ത്തിയായി. രണ്ട് അപരന്മാരുള്‍പ്പടെ പത്ത് സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. സ്വതന്ത്ര സ്ഥാനാർഥികൾ ഉൾപ്പടെ പതിനൊന്ന് പേരായിരുന്നു പത്രിക സമർപ്പിച്ചത്.
ബി.ജെ.പി.സ്ഥാനാർഥി സി.ജി രാജഗോപാലിന്‍റെ പത്രിക സ്വീകരിച്ചതോടെ പാര്‍ട്ടിയുടെ ഡമ്മി സ്ഥാനാർഥി ബാലഗോപാല ഷേണായിയുടെ നാമനിർദേശ പത്രിക സ്വമേധയാ അസാധുവായി. ഇടതു സ്വതന്ത്രൻ മനു റോയിക്ക് അപരനായി കെ.എം.മനു സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു. യു.ഡി.ഫ് സ്ഥാനാർഥി ടി.ജെ.വിനോദിന്‍റെ അപരനായി സ്വതന്ത്രന്‍ എ.പി.വിനോദുമുണ്ട്.
അബ്‌ദുല്‍ ഖാദർ വാഴക്കാല (സമാജ് വാദി ഫോർവേഡ് ബ്ലോക്ക്), സി.ജി രാജഗോപാൽ (ബി.ജെ.പി ), ബോസ്കോ കളമശ്ശേരി (യുണൈറ്റഡ് കോൺഗ്രസ് ), ജെയ്‌സണ്‍ തോമസ് (സ്വതന്ത്രന്‍), അശോക് (സ്വതന്ത്രന്‍), പി.ആർ. റെനീഷ് എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍.
റിട്ടേണിങ് ഓഫീസർ എസ്.ഷാജഹാന്‍റെ സാന്നിധ്യത്തിലാണ് കലക്‌ട്രേറ്റില്‍ നാമനിർദേശ പത്രികകളുടെ സൂക്ഷ്‌മപരിശോധന നടന്നത്. നിരീക്ഷക മാധ്വി കടാരിയ, ഡെപ്യൂട്ടി കലക്‌ടര്‍ ആർ. രേണു എന്നിവരും സന്നിഹിതരായിരുന്നു. പത്രിക പിൻവലിക്കാനുള്ള സമയപരിധി ഒക്‌ടോബര്‍ മൂന്നാം തീയതി വൈകിട്ട് മൂന്നിന് അവസാനിക്കും.

Intro:Body:എറണാകുളം മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിൽ രണ്ട് അപരൻമാരുൾപ്പടെ പത്ത് സ്ഥാനാർത്ഥികൾ. സൂക്ഷമ പരിശോധനയ്ക്ക് ശേഷം എല്ലാ സ്ഥാനാർത്ഥികളുടെയും പത്രികകൾ സ്വീകരിച്ചു.അതേസമയം ഡമ്മി സ്ഥാനാർത്ഥിയുടെ പത്രിക സ്വമേധയാ അസാധുവായി. സ്വതന്ത്ര സ്ഥാനാർത്ഥികൾ ഉൾപ്പടെ പതിനൊന്ന് പേരായിരുന്നു പത്രിക സമർപ്പിച്ചത് . നാമനിർദേശ പത്രികകൾ റിട്ടേണിങ് ഓഫീസർ എസ്.ഷാജഹാന്റെ സാന്നിധ്യത്തിലാണ് കളക്ടറേറ്റിൽ സൂക്ഷ്മപരിശോധന പൂർത്തിയാക്കിയത്. നിരീക്ഷക മാധ്വി കടാരിയ, തിരഞ്ഞെടുപ്പ് ഡപ്യൂട്ടി കളക്ടർ ആർ. രേണു എന്നിവരും സന്നിഹിതരായിരുന്നു.ബി.ജെ.പി.സ്ഥാനാർത്ഥി സി.ജി.രാജഗോപാലിന്റെ പത്രിക സ്വീകരിച്ചതോടെ
ബിജെപി ഡമ്മി സ്ഥാനാർത്ഥി ബാലഗോപാല ഷേണായിയുടെ നാമനിർദ്ദേശ പത്രികയാണ് സ്വമേധയാ അസാധുവായത്.ഇടതു സ്വതന്ത്രൻ മനു റോയിക്ക് അപരനായി കെ.എം.മനുവാണ് മത്സര രംഗത്തുള്ളത്. യു ഡി ഫ് സ്ഥാനാർത്ഥി ടി.ജെ.വിനോദിന്റെ അപരനായി എ.പി.വിനോദും മത്സര രംഗത്തുണ്ട്.
അബ്ദുൾ ഖാദർ വാഴക്കാല (സമാജ് വാദി ഫോർവേഡ് ബ്ലോക്ക്)
സി.ജി.രാജഗോപാൽ (ബിജെപി )
ബോസ്കോ കളമശ്ശേരി (യുണൈറ്റഡ് കോൺഗ്രസ് )
ജെയ്സൺ തോമസ് (സ്വത.),മനു റോയ് (എൽ ഡി എഫ് സ്വത.)
ടി.ജെ വിനോദ് (യു ഡി എഫ്),അശോക് (സ്വത.)കെ.എം.മനു (സ്വത.),എ.പി.വിനോദ് (സ്വത.),പി.ആർ. റെനീഷ് .പത്രികപിൻവലിക്കാനുള്ള സമയപരിധി
ഒക്ടോബർ മൂന്നാം തീയതി വൈകീട്ട് മൂന്നിന് അവസാനിക്കും. മൂന്നരയ്ക്ക് സ്ഥാനാർത്ഥികൾക്ക് ചിഹ്നം അനുവദിക്കുമെന്ന് റിട്ടേണിങ് ഓഫീസർ എസ്.ഷാജഹാൻ അറിയിച്ചു.

Etv Bharat
Kochi
Conclusion:

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.