ETV Bharat / city

തന്‍റെ വാട്‌സ് ആപ്പ് സന്ദേശം ദുര്‍വ്യാഖ്യാനം ചെയ്യുന്നുവെന്ന് എം.വി ജയരാജന്‍

author img

By

Published : Sep 3, 2020, 1:54 PM IST

പി.എസ്.സി വിഷയം സംബന്ധിച്ച് പാര്‍ട്ടി ഗ്രൂപ്പില്‍ എം.വി ജയരാജൻ ഇട്ട രഹസ്യ സന്ദേശം ചോര്‍ന്നിരുന്നു.

MV Jayarajan says his WhatsApp message is being misinterpreted  തന്‍റെ വാട്‌സ് ആപ്പ് സന്ദേശം ദുര്‍വ്യാഖ്യാനം ചെയ്യുന്നുവെന്ന് എം.വി ജയരാജന്‍  എം.വി ജയരാജന്‍  എം.വി ജയരാജന്‍ പി.എസ്.സി വിഷയം  MV Jayarajan WhatsApp message
തന്‍റെ വാട്‌സ് ആപ്പ് സന്ദേശം ദുര്‍വ്യാഖ്യാനം ചെയ്യുന്നുവെന്ന് എം.വി ജയരാജന്‍

കണ്ണൂര്‍: വാട്‌സ് ആപ്പിലൂടെ താന്‍ നല്‍കിയ സന്ദേശം ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്ന് ആരോപിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ രംഗത്ത്. പി.എസ്.സി വിഷയം സംബന്ധിച്ച് പാര്‍ട്ടി ഗ്രൂപ്പില്‍ എം.വി ജയരാജൻ ഇട്ട രഹസ്യ സന്ദേശം ചോര്‍ന്നിരുന്നു. 'ചില കേന്ദ്രങ്ങളിൽ നിന്ന് നവമാധ്യമങ്ങൾ വഴി അപവാദ പ്രചരണം നടക്കുന്നുണ്ട്. ബി.ജെ.പിക്കും കോൺഗ്രസിനും നവ മാധ്യമങ്ങളിൽ പെയ്‌ഡ് ഏജൻസികളുണ്ട്. സത്യം, തൊഴിൽ അന്വേഷകരിൽ എത്തേണ്ടതുണ്ട് അതുകൊണ്ടാണ് വാട്‌സ് ആപ്പ് സന്ദേശം നൽകിയത്. പാർട്ടി പ്രവർത്തകർ മോശവും തെറ്റായതുമായ കമന്‍റുകള്‍ ഇടുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അതൊഴിവാക്കാനാണ് എന്തൊക്കെ കമന്‍റുകള്‍ ഇടണമെന്ന നിർദേശം നൽകുന്നത്. സമൂഹിക മാധ്യമങ്ങൾ പോസിറ്റീവ് കാര്യങ്ങൾക്ക് മാത്രം ഉപയോഗിക്കണം എന്നാണ് പാർട്ടി നിലപാട്' ജയരാജന്‍ വിശദീകരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.