ETV Bharat / business

കൊവിഡ് രണ്ടാം തരംഗം; സ്ഥിരം തൊഴിൽ അവസരങ്ങൾ കുറച്ചെന്ന് സർവേ

എന്നാൽ ഇക്കാലയളവിൽ താൽക്കാലിക തൊഴിലാളികളുടെ അവസരങ്ങൾ പ്രത്യേകിച്ചും ഇ-കൊമേഴ്‌സ് മേഖലയിൽ അവസരങ്ങള്‍ വർധിച്ചതായും സർവെ ചൂണ്ടിക്കാണിക്കുന്നു

job openings  covid 2nd wave  permanent staffers  സ്ഥിരം തൊഴിൽ അവസരങ്ങൾ  കൊവിഡ് രണ്ടാം തരംഗം  Genius Consultants
കൊവിഡ് രണ്ടാം തരംഗം; സ്ഥിരം തൊഴിൽ അവസരങ്ങൾ കുറച്ചെന്ന് സർവേ
author img

By

Published : Jul 7, 2021, 1:05 PM IST

കൊവിഡിന്‍റെ രണ്ടാം തരംഗം രാജ്യത്ത് സ്ഥിരം തൊഴിൽ ലഭിക്കുന്നതിനുള്ള അവസരങ്ങൾ കുറച്ചെന്ന് സർവെ റിപ്പോർട്ട്. അതേ സമയം താൽക്കാലിക ജീവനക്കാരുടെ അവസരങ്ങൾ ഇക്കാലയളവിൽ വർധിച്ചെന്നും സർവെ ചൂണ്ടിക്കാണിക്കുന്നു. എച്ച്‌ആർ സർവീസസ് കമ്പനിയായ ജീനിയസ് കൺസൾട്ടന്‍റാണ് സർവെ നടത്തിയത്.

Also Read: സർക്കാർ കടപ്പത്രം വാങ്ങുന്ന റിസർവ് ബാങ്ക് പദ്ധതി ; ഒന്നാം ഘട്ടം വ്യാഴാഴ്‌ച

കൊവിഡ് വ്യാപനം സ്ഥിര ജോലി തേടുന്നവരുടെ തൊഴിലവസരങ്ങൾ ഇല്ലാതാക്കിയെന്ന് സർവെയിൽ പങ്കെടുത്ത 57 ശതമാനം പേരും അഭിപ്രായപ്പെട്ടു. എന്നാൽ സ്ഥിര ജോലികളുടേത് പോലെ തന്നെ താല്ക്കാലിക തൊഴിൽ അവസരങ്ങളെയും കൊവിഡിന്‍റെ രണ്ടാം തരംഗം ബാധിച്ചെന്ന് 43 ശതമാനം പേരും അഭിപ്രായപ്പെട്ടു. ഓണ്‍ലൈനായി നടത്തിയ സർവെയിൽ വിവിധ കമ്പനികളിലെ ലീഡർമാരും എക്സിക്യൂട്ടീവുകളുമായ ആയിരത്തിലധികം പേരാണ് പങ്കെടുത്തത്. 2021മെയ് 28 മുതൽ ജൂൺ 30 വരെയാണ് സർവെ നടത്തിയത്.

ബാധിച്ചത് ടൂറിസം,നിർമാണ,വിനോദ വ്യവസായങ്ങളെ

സർവേയിൽ പങ്കെടുത്ത 69 ശതമാനം ആളുകളും പറഞ്ഞത് ടൂറിസം മേഖലയെ ആണ് കൊവിഡ് ഏറ്റവും അധികം ബാധിച്ചതെന്നാണ്. നിർമാണ മേഖലയും മാധ്യമ, വിനോദ വ്യവസായവുമാണ് തൊട്ടു പിന്നിൽ. ഈ വർഷം അവസാനത്തോടെ വിപണി വീണ്ടെടുക്കൽ നടത്തുമെന്നാണ് 51 ശതമാനം ആളുകളും വിശ്വസിക്കുന്നത്. വിപണി വീണ്ടെടുപ്പ് നടത്തിയാൽ സ്വകാര്യമേഖലയിൽ ജോലി സാധ്യതകൾ ശക്തമായ വളർച്ച നേടുമെന്ന് 61 ശതമാനം പേരും അഭിപ്രായപ്പെട്ടു.

ഈ വർഷത്തിന്‍റെ തുടക്കത്തിൽ സാമ്പത്തിക രംഗം തിരിച്ചുവരവ് നടത്തുകയായിരുന്നു. എന്നാൽ കൊവിഡ് രണ്ടാം തരംഗത്തെ തുടർന്നുണ്ടായ സാഹചര്യം രാജ്യത്തെ തൊഴിൽ നിരക്കിനെയും മറ്റും ബാധിച്ചു. യാത്രാ നിയന്ത്രണങ്ങൾ പല മേഖലകളിലെയും തൊഴിൽ നഷ്‌ടത്തിന് കാരണമായെന്നും ജീനിയസ് കൺസൾട്ടന്‍റ്സ് സിഎംഡി ആർ പി യാദവ് പറയുന്നു. ഇക്കാലയളവിൽ താൽക്കാലിക തൊഴിലാളികളുടെ അവസരങ്ങൾ പ്രത്യേകിച്ചും ഇ-കൊമേഴ്‌സ് മേഖലയിൽ വർധിച്ചതായും ആർ പി യാദവ് ചൂണ്ടിക്കാട്ടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.