മുംബൈ: ഇന്ന് വ്യാപാരം തുടങ്ങി ആദ്യ മണിക്കൂറില്‍ തന്നെ പ്രധാനപ്പെട്ട ഓഹരി സൂചികയായ സെന്‍സെക്‌സ് 335 പോയിന്‍റ് ഉയര്‍ന്നു. സെന്‍സെക്‌സിലെ പ്രധാനപ്പെട്ട ഓഹരികളായ ഐസിഐസി ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്‌ട്രീസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നിവ ഉയര്‍ന്നു. മറ്റൊരു പ്രധാനപ്പെട്ട ഓഹരി സൂചികയായ നിഫ്‌റ്റി 101.8 പോയിന്‍റ് വര്‍ധിച്ച് 17,847.7ലെത്തി.
സെന്‍സെക്‌സില്‍ ടൈറ്റാന്‍ കമ്പനിയുടെ ഓഹരിയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ടൈറ്റാന്‍ ഓഹരി മൂന്ന് ശതമാനമാണ് വര്‍ധിച്ചത്. പവര്‍ഗ്രിഡ്, കൊടാക് ബാങ്ക് എന്നിവയുടെ ഓഹരികളും നേട്ടമുണ്ടാക്കി. ഇന്നലത്തെ വ്യാപാരത്തില്‍ സെന്‍സെക്‌സസ് 621.31 പോയിന്‍റ് ഇടിഞ്ഞ് 59,601.84ലേക്ക് എത്തിയിരുന്നു.
നിഫ്‌റ്റി 179.35 പോയിന്‍റ് ഇടിഞ്ഞ് 17,745.9ലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. വിദേശ വാണിജ്യ സ്ഥാപനങ്ങള്‍ ഇന്നലെ ഓഹരി വിപണിയില്‍ അറ്റ വില്‍പ്പനകാരായി. 1,926.77 കോടിയുടെ ഓഹരികളാണ് വിദേശ വാണിജ്യ സ്ഥാപനങ്ങള്‍ വിറ്റഴിച്ചത്.
ഷാങ്കായി, ഹോങ്കോങ്, സിയൂള്‍ തുടങ്ങിയ ഏഷ്യയിലെ ഓഹരി വിപണികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ടോക്കിയോ ഓഹരി വിപണി ഇടിഞ്ഞു. യു.എസിലെ പ്രധാനപ്പെട്ട ഓഹരി വിപണികളും ഇന്നലെ നഷ്‌ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അന്താരാഷ്ട്ര അസംസ്‌കൃത എണ്ണ വിലയുടെ പ്രധാനപ്പെട്ട നിലവാരമായ ബ്രന്‍ഡ് ക്രൂഡ് ഓയില്‍ 0.77 ശതമാനം വര്‍ധിച്ച് ബാരലിന് 86.62 ഡോളറായി.
ALSO READ:നല്ല റിട്ടേണ്‍ ലഭിക്കുന്ന നിക്ഷേപങ്ങള്‍ ഏതൊക്കെയാണ്?