ചണ്ഡീഗഡ്: വിദ്യാർഥിനിയെ ലൈംഗികമായി പീഢിപ്പിച്ച കുറ്റത്തിന് പ്രഫസറടക്കം രണ്ട് പേരെ സസ്പെന്‍റ് ചെയ്തു. ഫരീദാബാദ് സര്‍ക്കാര്‍ വനിത കോളജിലാണ് സംഭവം. പ്രഫസറർ, ജൂനിയർ ലബോറട്ടറി അസിസ്റ്റന്‍റ്, പ്യൂൺ എന്നിവരെയാണ് സസ്പെന്‍റ് ചെയ്തത്. ഇവരുടെ പേര് അന്വേഷണ സംഘം പുറത്ത് വിട്ടിട്ടില്ല.
അഡ്മിഷൻ സമയത്ത് കേളജിൽ എത്തിയ പെൺകുട്ടിയുമായി പ്രതികൾ സൗഹൃദം സ്ഥാപിച്ചു. ശേഷം പരീക്ഷകളിൽ സഹായിക്കാമെന്നും പ്രത്യുപകാരമായി പ്രതികളുമായി ലൈംഗിക ബന്ധത്തിലേർപ്പെടണമെന്ന് ആവശ്യപ്പെട്ടുവെന്നുമാണ് പരാതി. പരാതിക്കാരിയായ പെൺകുട്ടി കോളജ് പ്രിൻസിപ്പാലുമായി നടത്തിയ സംഭഷണത്തിൽ നിന്നുമാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തിന് ശേഷം പെൺകുട്ടികൾക്കെതിരെ നടക്കുന്ന അക്രമങ്ങൾ തടയാൻ പ്രത്യേക കമ്മിറ്റി കോളജില്‍ രൂപീകരിച്ചു.
സംഭവത്തിൽ കുറ്റവാളികൾക്കെതിരെ കർശനമായ നടപടികൾ ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവും കൈതാൽ എംഎൽഎയുമായ രൺദീപ് സിംഗ് സുർജേവാല രംഗത്തെത്തി. പരാതിക്കാരിയായ പെൺകുട്ടിക്ക് നീതി ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. "ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ" എന്ന ബിജെപിയുടെ പദ്ധതി ഹരിയാനയിൽ നിലനിൽക്കുന്നില്ല എന്നതിന് തെളിവാണ് ഈ സംഭവമെന്നും രൺദീപ് സിംഗ് സുർജേവാല കൂട്ടിച്ചേർത്തു.
വിദ്യാര്‍ഥിനിയെ പീഢിപ്പിച്ചു; പ്രഫസറടക്കം മൂന്ന് പേര്‍ക്ക് സസ്പെന്‍ഷന്‍ - collegesexual
പരീക്ഷകളിൽ സഹായിക്കാമെന്നും അതിന് പ്രത്യുപകാരമായി ലൈംഗിക ബന്ധത്തിലേർപ്പെടണമെന്ന് ആവശ്യപ്പെട്ടുവെന്നുമാണ് പരാതി

Conclusion: