ഇടുക്കി: മുല്ലപെരിയാർ അണക്കെട്ടില്‍ ഉപസമിതി നടത്തിയ പരിശോധന പൂര്‍ത്തിയായി. അണക്കെട്ടിനെ സംബന്ധിച്ചോ ഷട്ടറുകളുടെ പ്രവർത്തനക്ഷമതയെ സംബന്ധിച്ചോ ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്ന് സമിതി വിലയിരുത്തി. അഞ്ചംഗ സമിതി നാളെ ഓൺലൈൻ ആയി യോഗം ചേരും.
അതേസമയം ഇത്രയും പെട്ടന്ന് ഡാമിലെ വെള്ളം ഒഴുക്കിവിട്ട് ജലനിരപ്പ് ക്രമീകരിക്കണമെന്ന് കേരള പ്രതിനിധികൾ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മേൽനോട്ട സമിതിക്കും, ഉന്നതാധികാര സമ്മതിക്കും കത്ത് നൽകിയെന്നും കേരള പ്രതിനിധികൾ അറിയിച്ചു.
അണക്കെട്ടിലെ ജലനിരപ്പ് 137 അടിയോട് അടുക്കുകയാണ്. എന്നാൽ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാൽ നിലവിൽ ആശങ്കകളില്ല. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് വർദ്ധിപ്പിച്ചതും അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നത് തടയാൻ സഹായിച്ചിട്ടുണ്ട്. മുൻ കാലങ്ങളെ അപേക്ഷിച്ച് നിലവിൽ തമിഴ്നാട് സർക്കാരിൽ നിന്നുള്ള സഹകരണവും ലഭിക്കുന്നുണ്ട് .